മരട്

From Wikipedia, the free encyclopedia

മരട്
Remove ads

എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിൽ ഉള്ള ഒരു പ്രദേശമാണ് മരട്. ഇംഗ്ലീഷ്:Maradu, IPA: [mɐɾɐɖɨ̆]. നഗര ഹൃദയത്തിൽ നിന്ന് ഏകദേശം 7 കിലോ മീറ്റർ തെക്കായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. 1953 ൽ ഒരു ഗ്രാമപഞ്ചായത്തായി രൂപം കൊണ്ട മരട് 2010 ൽ നഗരസഭയായി ഉയർത്തപ്പെട്ടു. ദേശീയപാതകളായ എൻ. എച്ച്. 85 എൻ. എച്ച്. 966 ബി. എൻ. എച്ച്. 66 എന്നിവ മരടിലൂടെ കടന്നു പോകുന്നു. ഒട്ടനവധി ജലഗതാഗത മാർഗ്ഗങ്ങളും ഇവിടെ ഉണ്ട്. മരട് ക്ഷേത്രത്തിലെ വെടിക്കെട്ട് ലോക പ്രസിദ്ധമാണ്. മരടിലെ 5 ഫ്ലാറ്റ് സമുച്ചയങ്ങൾ തീരദേശ സംരക്ഷണ സോൺ നിയമങ്ങൾ തെറ്റിച്ചതിനാൽ പൊളിച്ചു കളയാൻ 2019 മേയ് 8 നു സുപ്രീം കോടതി ഉത്തരവിട്ടതും തുടർന്ന് അവ പൊളിച്ച് കളഞ്ഞതും വാർത്താപ്രസിദ്ധമായ സംഭവ വികാസങ്ങൾ ആയിരുന്നു. [1]

വസ്തുതകൾ മരട്, Country ...
Remove ads

സ്ഥാനം

ജനസംഖ്യ

2001 ലെ ജനസംഖ്യ കണക്കുകൾ പ്രകാരം[2] മരടീൽ മൊത്തം of 40,993 പേർ വസിക്കുന്നു. പുരുഷന്മാർ 50% വും സ്ത്രീകൾ 50% വും ആണ്. മരടിലെ ശരാശരി സാക്ഷരത 85% ആണ്. ആണുങ്ങളുടെ ശരാശരി 87% വും സ്ത്രീകളുടേത് 83% ആണ്. 11% പേർ കുട്ടികളാണ്.

ആഘോഷങ്ങൾ

മരടിന്റെ ആഘോഷങ്ങളിൽ ഏറ്റവും പ്രധാനമായത്‌ മരട് ശ്രീ കൊട്ടാരം ഭഗവതി ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തിപ്പോരുന്ന താലപ്പൊലി മഹോത്സവമാണ്. ഫെബ്രുവരി മാർച്ച്‌ മാസങ്ങളിലാണ് ഇത് നടത്തുന്നത്. മരട് വെടിക്കെട്ടുൽസവം എന്ന പേരിൽ അറിയപ്പെടുന്ന താലപ്പൊലി മഹോൽസവം കേരളത്തിലെ പ്രശസ്തമായ വെടിക്കെട്ടുകളിൽ ഒന്നാണ്.

മറ്റു പ്രധാന ആഘോഷങ്ങൾ മരട് സെന്റ്‌ മാഗ്ദലിൻസ് പള്ളിയിലെ തിരുനാൾ, തിരു അയനി ശിവക്ഷേത്രം, പാണ്ഡവത്ത് ശിവ ക്ഷേത്രം, നെട്ടൂർ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവങ്ങൾ എന്നിവയാണ്.

ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ കാവടി മഹോത്സവവും പ്രസിദ്ധമാണ്. ഈ ആഘോഷം ജനുവരി-ഫെബ്രുവരി മാസങ്ങളിലായാണ് കൊണ്ടാടപ്പെടുന്നത്.

നെട്ടൂർ ജൂമാ മസ്ജിദിലെ ആഘോഷവും നവംബർ 4 നു കൊണ്ടാടുന്ന ദൈവദാസനായ വാകയിലച്ചൻ്റെ തിരുനാളും മറ്റാഘോഷങ്ങളിൽ പെടുന്നു.

വികസന പ്രവർത്തനങ്ങൾ

Thumb
മരടിലെ ന്യൂക്ലിയസ് മാൾ

മൂന്ന് പ്രധാനപ്പെട്ട ദേശീയ പാതകളായ എൻ. എച്ച്. 66, എൻ. എച്ച്. 966 ബി. എൻ. എച്ച് 85 എന്നിവ മരടിലൂടെ കടന്നുപോകുന്നത് വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നു. നിരവധി സംരഭങ്ങൾ ഇവിടെ തുടങ്ങാൻ ഇത് സഹായകരമായിട്ടുണ്ട്. ലെ മെ റിഡിയൻ, ക്രൗണി പ്ലാസ എന്നിങ്ങനെ രണ്ട് പഞ്ച നക്ഷത്ര ഹോട്ടലുകൾ ഇവിടെ ഉണ്ട്. മെർസിഡസ് ബെൻസ്, ഔഡി, വോൾവോ, ഹാർലി ഡേവിഡ്സൺ, ബി.എം.ഡബ്ല്യു. വോക്സ് വാഗൺ [3], പോർഷെ, ലാൻഡ് റോവർ, മിറ്റ്സുബിഷി എന്നിങ്ങനെയുള്ള കമ്പനികളുടെ ഷോ റൂമുകൾ മരടിലുണ്ട്. പ്രശസ്തമായ ന്യൂക്ലിയസ് മാൾ മരടിലാണ് ഉള്ളത്. മറ്റൊരു പുതിയ മാൾ ആയ ഫോറം മാൾ കണ്ണാടിക്കടവിനടുത്ത് പണി തീർന്നുവരുന്നു.

എൻ. എച്ച്. 66 (കൊച്ചി-പൻവേൽ-കന്യാകുമാരി ദേശീയ പാത) എൻ. എച്ച്. 966 ബി.(കുണ്ടന്നൂർ-വെല്ലിങ്ങ്ഡൺ ദേശീയപാത) എൻ. എച്ച് 85(കൊച്ചി-മധുര ദേശീയ പാത) എന്നിവ കുണ്ടന്നൂരിൽ സംഗമിക്കുന്നു. ദേശീയ പാതകളിലെ തിരക്ക് കുറക്കാനായി കുണ്ടന്നൂരിൽ പുതിയ 6 വരികളുള്ള മേൽപാലം പുതിയതായി പണികഴിപ്പിച്ചിട്ടുണ്ട്.

Remove ads

മരടിലെ ഫ്ലാറ്റ് പൊളിക്കൽ

Thumb
എച്ച്2ഓ ഹോളി ഫെയിത്ത് തകർക്കുന്നു
Thumb
H2O ഹോളി ഫെയ്ത്ത് ഭാഗം 2
Thumb
ആൽഫാ സെറീൻ ടവർ 1
Thumb
ആൽഫാ സെറീൻ - ടവർ 2

1986 ൽ നിലവിൽ വന്ന തീരദേശ സംരക്ഷണ നിയമം ലംഘിച്ച് മരടിൽ പടുത്തുയർത്തിയ അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കാൻ 2019 മേയ് 9 നു സുപ്രീം കോടതി വിധിച്ചു. [4]ഒരു മാസത്തിനകം പൊളിച്ചു നീക്കാനായിട്ടായിരുന്നു ഉത്തരവ്. [5] ജെയിൻസ് കോറൽ കോവ്, എച്ച്2ഓ ഹോളി ഫെയിത്ത്, ആൽഫാ സെറീൻ, ഗോൾഡൻ കായലോരം എന്നിവയായിരുന്നു നാല് സമുച്ചയങ്ങൾ. അഞ്ചാമത്തെ പദ്ധതിയായ ഹോളിഡേ ഹെറിറ്റേജ് പദ്ധതി ഉപേക്ഷിച്ചിരുന്നു.

ജസ്റ്റീസുമാരായ അരുൺ മിശ്ര, നവീൻ സിൻഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്. ഇത് പ്രകാരം എച്ച്2ഓ ഹോളി ഫെയിത്തും ആൽഫാ സെറീനും 2020 ജനുവരി 11 നും[6] [7] [8] [9] ജെയിസ്ൻ കോറൽ കോവും ഗോൾഡൻ കായലോരവും ജനുവരി 12 നും പ്രത്യേക സംവിധാനങ്ങൾ ഉപയോഗിച്ച് പൊളിച്ചു. [10] [11]

Remove ads

റഫറൻസുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads