മരട്
എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിൽ ഉള്ള ഒരു പ്രദേശമാണ് മരട്. ഇംഗ്ലീഷ്:Maradu, IPA: [mɐɾɐɖɨ̆]. നഗര ഹൃദയത്തിൽ നിന്ന് ഏകദേശം 7 കിലോ മീറ്റർ തെക്കായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. 1953 ൽ ഒരു ഗ്രാമപഞ്ചായത്തായി രൂപം കൊണ്ട മരട് 2010 ൽ നഗരസഭയായി ഉയർത്തപ്പെട്ടു. ദേശീയപാതകളായ എൻ. എച്ച്. 85 എൻ. എച്ച്. 966 ബി. എൻ. എച്ച്. 66 എന്നിവ മരടിലൂടെ കടന്നു പോകുന്നു. ഒട്ടനവധി ജലഗതാഗത മാർഗ്ഗങ്ങളും ഇവിടെ ഉണ്ട്. മരട് ക്ഷേത്രത്തിലെ വെടിക്കെട്ട് ലോക പ്രസിദ്ധമാണ്. മരടിലെ 5 ഫ്ലാറ്റ് സമുച്ചയങ്ങൾ തീരദേശ സംരക്ഷണ സോൺ നിയമങ്ങൾ തെറ്റിച്ചതിനാൽ പൊളിച്ചു കളയാൻ 2019 മേയ് 8 നു സുപ്രീം കോടതി ഉത്തരവിട്ടതും തുടർന്ന് അവ പൊളിച്ച് കളഞ്ഞതും വാർത്താപ്രസിദ്ധമായ സംഭവ വികാസങ്ങൾ ആയിരുന്നു.
Read article
Nearby Places

ചോറ്റാനിക്കര ഭഗവതിക്ഷേത്രം
എറണാകുളം ജില്ലയിലെ ഭഗവതി ക്ഷേത്രം

ഉദയംപേരൂർ
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

ഹിൽ പാലസ്

ആരക്കുന്നം
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

ഉദയംപേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം
അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
പെരുമ്പളം
ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം
ആമ്പല്ലൂർ (എറണാകുളം)
എറണാകുളം ജില്ലയിലെ ഗ്രാമം
