മിഷൻ വിയെജോ

From Wikipedia, the free encyclopedia

മിഷൻ വിയെജോmap
Remove ads

മിഷൻ വിയെജോ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ഓറഞ്ച് കൌണ്ടിയിൽ  സാഡിൽബാക്ക് താഴ്‍വരയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഒറ്റ പദ്ധതിയുടെ കീഴിൽ നിർമ്മിക്കപ്പെട്ട ഏറ്റവും വലിയ മാസ്റ്റർ ആസൂത്രിത സമൂഹങ്ങളിലൊന്നായി മിഷൻ വിജോയെ കണക്കാക്കുന്നു. കൊളറാഡോയിലെ ഹൈലാൻഡ്സ് റാഞ്ച് മാത്രമാണ് വലിപ്പത്തിൽ ഇതിനെ കവച്ചുവയ്ക്കുന്നത്.  2014 ലെ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 96,346 ആയിരുന്നു.

വസ്തുതകൾ Mission Viejo, California, Country ...

മിഷൻ വിയെജോ അതിന്റെ പ്രകൃതത്തിലും സംസ്കാരത്തിലും സബർബൻ ആണ്. നഗരം പ്രധാനമായും പാർപ്പിടങ്ങൾക്കു പ്രാധാന്യമുള്ളതാണെങ്ങിലും നഗരപരിധിയിൽ നിരവധി ഓഫീസുകളും വ്യവസായങ്ങളും നിലനിൽക്കുന്നു. ഇവിടെ നിലനിന്നിരുന്ന ഒരു വലിയ സ്പാനിഷ് ഭൂഗ്രാന്റായ റാഞ്ചോ മിഷൻ വിയെജോയും അതിനെ ഉപജീവിച്ചു നിലവിൽ വന്ന സമൂഹത്തേയും പരാമർശിച്ചാണ് നഗരത്തിന്റെ ഈ പേരു നിലവിൽവന്നത്.

Remove ads

ചരിത്രം

ജന്മംകൊണ്ട് ഇംഗ്ലീഷുകാരനും പിന്നീടു മെക്സിക്കൻ പൌരനുമായിരുന്ന ഡോൺ ജുവാൻ എന്നറിയപ്പെട്ടിരുന്ന ജോൺ ഫോർസ്റ്റർ എന്നയാളാണ് മിഷൻ വിയെജോ എന്ന ഭൂഗ്രാന്റ് വിലയ്ക്കു വാങ്ങിയത്. മെക്സിക്കൻ-അമേരിക്കൻ യുദ്ധകാലത്ത്, ലോസ് ആഞ്ചലസ് വീണ്ടെടുക്കാനും സാൻ ഡിയഗോയിലേയ്ക്കു പടയോട്ടം നടത്തുവാനും അമേരിക്കൻ ഐക്യനാടുകളുടെ സൈന്യത്തിന് പുതിയ കുതിരകളെ അദ്ദേഹം സംഭാവന ചെയ്തിരുന്നു.  ഒരു കുന്നിൻ പ്രദേശമായിന്ന മിഷൻ വിയാജോയിലെ ഭൂമി കർഷകർ അധികമായി ഉപയോഗിച്ചിരുന്നില്ലാത്തിതിനാൽ ഇതു പ്രാഥമികമായി ഒരു കന്നുകാലി മേയ്ക്കൽ പ്രദേശമായിട്ടാണ് ഉപയോഗിച്ചിരുന്നത്.  ഭൂമിശാസ്ത്രപരമായ സങ്കീർണത മൂലം ഓറഞ്ച് കൗണ്ടിയിലെ നാഗരികമാക്കപ്പെട്ട അവസാന പ്രദേശങ്ങളിലൊന്നായിരുന്നു ഇത്.  1960 ൽ ആദ്യകാല വികസിതാക്കൾ  മിഷൻ വിജോയിലെ ഭൂരിഭാഗം ഭൂപ്രദേശങ്ങളും വികസനത്തിനു യോജിക്കാത്തതെന്ന കാരണത്താൽ പുറന്തള്ളിയിരുന്നു.

പിൽക്കാലത്ത് ഇർവിൻ കമ്പനിയുടെ പ്രസിഡന്റായിത്തീർന്ന ഒരു നഗര നിർമ്മാതാവായിരുന്ന ഡൊണാൾഡ് ബ്രെൻ, അതനുസരിച്ചു താഴ്‍വരകളിൽ പാതകളും  മലഞ്ചെരുവുകളിൽ ഭവനങ്ങളും നിർമ്മിക്കാവുന്ന രീതിയിൽ പ്രദേശത്തിന്റെ ഭൂമിശാസ്ത്രവുമായി ഒത്തു ചേരുന്ന  അതിർത്തി രേഖകൾ അടയാളപ്പെടുത്തുന്ന ഒരു ആസൂത്രിത പദ്ധതി തയ്യാറാക്കി.  ഈ പദ്ധതി പ്രാവർത്തികമാകുകയും  1980- ആയതോടെ മിഷൻ വിയാജോ നഗരത്തിന്റെ നിർമ്മാണ പൂർത്തിയാകുകയും ചെയ്തു. 1970 കളുടെ അവസാനത്തിലും 1980 കളിലും മിഷൻ വിജോയിലെ വീടുകൾ നിർമ്മാണത്തിനു മുമ്പുതന്നെ പലപ്പോഴും വിറ്റഴിക്കപ്പെടുന്ന നിലയിൽ ആവശ്യം വർ‌ദ്ധിച്ചിരുന്നു.  നഗരത്തിലെ വീടുകളും ഷോപ്പിംഗ് സെന്ററുകളും ഒരു സ്പാനിഷ് മിഷൻ ശൈലിയിൽ ഇഷ്ടിക കെട്ടി കുമ്മായം തേച്ചുള്ള ഭിത്തികളോടു കൂടിയതും മേച്ചിലോടു നിരത്തിയതുമായ ഏകരൂപത്തിലുമായി രൂപകൽപ്പന ചെയ്തിരുന്നു.  ഇത്തരത്തിൽ ആദ്യത്തേതും ബൃഹത്തും ബ്രെന്നിന്റെ സ്പാനിഷ് വാസ്തുശൈലിയോടുള്ള ഇഷ്ടം ദ്യോതിപ്പിക്കുന്നതും ദൃഢനിശ്ചയത്തിന്റെ സാക്ഷാൽക്കാരവുമായി അനേകർ മിഷൻ വിയെജോയുടെ നിർമ്മാണത്തെ ചൂണ്ടിക്കാട്ടുന്നു

ഇർവിൻ, ന്യൂപോർട്ട് ബീച്ച് നഗരങ്ങളുടെ വികസനത്തിലും ബ്രെന്നിന്റെ കമ്പനി ഭാഗഭാക്കായിരുന്നു.  കമ്പനിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കപ്പെടുകയും അരിസോണയിലെ ടെമ്പെയിലുള്ള ലേക്ക് പ്രോജക്റ്റിന്റെ നിർമ്മാണത്തിൽ സഹകരിക്കുന്നതിനും ഡെൻവർ മെട്രോപളിറ്റൻ ഏരിയയിലുൾപ്പെട്ട കൊളറാഡോയിലെ മിഷൻ വിയെജോ അറോറ ഹൈലാന്റ്സ് റാഞ്ച് എന്നിവയുടെ  പ്രഥമ മാസ്റ്റർ പ്ലാനർ ആയി മാറുന്നതിനും കമ്പനിക്കു കഴിഞ്ഞിരുന്നു. നഗരമുദ്ര രൂപകൽപ്പന ചെയ്തത് മിഷൻ വിയെജോയിലെ മുൻതാമസക്കാരനും കലാകാരനുമായിരുന്ന  കാൾ ഗ്ലാസ്ഫോർഡ് ആയിരുന്നു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads