മുളങ്കാടകം
കൊല്ലം ജില്ലയിലെ പട്ടണം From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു പട്ടണമാണ് മുളങ്കാടകം. കൊല്ലം നഗരത്തിന്റെ വടക്കുഭാഗത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. കൊല്ലം കോർപ്പറേഷനു കീഴിലുള്ള ശക്തികുളങ്ങര സോണിലെ ഏഴാമത്തെ വാർഡാണിത്.[1][2] മുളങ്കാടകം ദേവീക്ഷേത്രം, കേരള സർവകലാശാലയുടെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (യു.ഐ.ടി.) സെന്റർ എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.[3][4]
Remove ads
പ്രാധാന്യം
ദേശീയപാത 66 കടന്നുപോകുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് മുളംകാടകം. തിരുമുല്ലവാരം പോസ്റ്റോഫീസിന്റെ പരിധിയിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്. കൊല്ലം നഗരത്തിലെ ഒരു പ്രധാന ജനവാസമേഖലയാണിത് നഗരത്തിലെ പ്രധാനപ്പെട്ട പൊതുശ്മശാനങ്ങളിലൊന്ന് മുളങ്കാടകത്തു പ്രവർത്തിക്കുന്നുണ്ട്.[5]
കൊല്ലം നഗരത്തിലെ ഒരേയൊരു കേന്ദ്രീയ വിദ്യാലയം[6][7][8] , മുളങ്കാടകം ഹയർ സെക്കന്ററി സ്കൂൾ എന്നിവയാണ് ഇവിടുത്തെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ. മുളങ്കാടകത്തിനു ചുറ്റും ധാരാളം ക്ഷേത്രങ്ങളും പള്ളികളുമുണ്ട്. കൊല്ലം കളക്ടറേറ്റ്, ആനന്ദവല്ലീശ്വരം ക്ഷേത്രം, തിരുമുല്ലവാരം കടൽത്തീരം, തോപ്പിൽ കടവ് ബോട്ട് യാർഡ് എന്നിവയാണ് സമീപത്തെ പ്രധാന സ്ഥലങ്ങൾ.
Remove ads
എത്തിച്ചേരുവാൻ
- കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ, കൊല്ലം - 2.6 കിലോമീറ്റർ
- കൊല്ലം റെയിൽവേസ്റ്റേഷൻ - 4.7 കി.മീ.
- കൊല്ലം തുറമുഖം - 2.3 കി.മീ.
- തിരുമുല്ലവാരം കടൽത്തീരം - 2.3 കി.മീ.
- കൊല്ലം കടൽപ്പുറം - 4 കി.മീ.
- പരവൂർ - 24.8 കി.മീ.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads