മുഹമ്മ
From Wikipedia, the free encyclopedia
Remove ads
9°35′0″N 76°21′0″E കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ ഒരുഗ്രാമമാണ് മുഹമ്മ (Muhamma). കളരിക്ക് പ്രസിദ്ധകേട്ട [[]] തറവാടായ പച്ചയിൽ ചിറ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. .കയറും കക്കയും ജനങ്ങളുടെ പ്രധാന ഉപജീവന വഴികളാണ്.
വേമ്പനാട് തടാകത്തിലെ പാതിരാമണൽ എന്ന ദ്വീപ് മുഹമ്മ പഞ്ചായത്തിന്റെ ഭാഗമാണ്. നിരവധി ദേശാടന പക്ഷികളുടെ ആവാസ കേന്ദ്രമാണിവിടം. കായിപ്പുറത്തു നിന്നും ഇവിടെ എത്താം. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ യോഗ ഗ്രാമം ആണ് മുഹമ്മ .
മുഖം ,മേൽ എന്നീ രണ്ടു വാക്കുകൾ ചേർന്നാണ് മുഹമ്മ എന്ന സ്ഥല നാമം രൂപപ്പെട്ടത് എന്ന് കരുതാം .മുഖം എന്നത് ജലാശയത്തോടു ചേർന്ന സ്ഥലം മേൽ മേക്ക് ദിക്ക് അതായതു പടിഞ്ഞാറ്. വേമ്പനാട് കായൽ എന്ന ജലാശയത്തോട് ചേർന്ന് പടിഞ്ഞാറ് വശത്തു കാണപ്പെടുന്ന പ്രദേശം എന്നർത്ഥം.
വേമ്പനാട് കായലിലെ ഏറ്റവും വീതി കൂടിയ ഭാഗം ആണ് മുഹമ്മ - കുമരകം . ഏകദേശം 8 കിലോമീറ്റര് വീതിയുണ്ട് ഈ ഭാഗത്തിന്.
Remove ads
സ്ഥിതിവിവരക്കണക്കുകൾ
2001 ലെ കാനേഷുമാരി പ്രകാരം [1], മുഹമ്മയിലെ ജനസംഖ്യം 24,513 ആണ്. ഇതിൽ 48% പുരുഷന്മാരും 52% സ്ത്രീകളുമാണ്. ശരാശരി സാക്ഷരത് 85% ആണ്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads