മെഡിക്കൽ വിമൻസ് ഫെഡറേഷൻ
From Wikipedia, the free encyclopedia
Remove ads
മെഡിക്കൽ വിമൻസ് ഫെഡറേഷൻ യു.കെ.യിലെ വനിതാ ഡോക്ടർമാരുടെ ഏറ്റവും വലിയ സംഘടനയാണ്. വൈദ്യശാസ്ത്രത്തിൽ സ്ത്രീകളുടെ വ്യക്തിപരവും തൊഴിൽപരവുമായ വികസനത്തിന്റെ പുരോഗതിക്കും സമൂഹത്തിലെ സ്ത്രീകളുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഈ സംഘടന പ്രതിജ്ഞാബദ്ധമാണ്. 1917 ൽ സ്ഥാപിതമായ ഈ സംഘടനയുടെ ആസ്ഥാനം ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിലാണ് സ്ഥിതി ചെയ്യുന്നത്.
Remove ads
ഉത്ഭവം
1879-ൽ ലണ്ടനിൽ സ്ഥാപിതമായ അസോസിയേഷൻ ഓഫ് രജിസ്റ്റേർഡ് മെഡിക്കൽ വിമൻ എന്ന സംഘടനയുടെ അടിസ്ഥാനത്തിന്മേലാണ് മെഡിക്കൽ വിമൻസ് ഫൗണ്ടേഷൻ രൂപീകരിക്കപ്പെട്ടത്. 'എല്ലാ മെഡിക്കൽ വനിതകൾക്കും വേണ്ടി സംസാരിക്കുകയും അവരുടെ താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുകയും ചെയ്യും' എന്ന ഉദ്ദേശത്തോടെയാണ് ഇത് സ്ഥാപിക്കപ്പെട്ടത്.[1] ഒമ്പത് അംഗങ്ങൾ യഥാർത്ഥ അസോസിയേഷനിൽ ഉൾപ്പെട്ടിരുന്നു, എന്നിരുന്നാലും കൂടുതൽ സ്ത്രീകൾ വൈദ്യശാസ്ത്രത്തിൽ യോഗ്യത നേടിയതോടെ മറ്റ് പ്രവിശ്യാ അസോസിയേഷനുകളും അംഗങ്ങളും അതിവേഗം ഈ സംഘടനയെ പിന്തുടർന്നു. ഈ അസോസിയേഷനുകളുടെ പ്രതിനിധികൾ 1916-ൽ ഒരു ഫെഡറേഷൻ സ്ഥാപിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഒത്തുകൂടി. ഒന്നാം ലോകമഹായുദ്ധത്തിൽ സേവനമനുഷ്ഠിക്കാൻ ആഗ്രഹിച്ച വനിതാ ഡോക്ടർമാരോടുള്ള സർക്കാരിന്റെ നിഷേധാത്മക മനോഭാവം ഈ മീറ്റിംഗിനെ ഭാഗികമായി ഉത്തേജിപ്പിച്ചിരുന്നു.[2]
1917 ഫെബ്രുവരി 1-ന്, അസോസിയേഷൻറെ നിയമാവലികൾ തയ്യാറാക്കി ഒപ്പുവയ്ക്കുകയും അങ്ങനെ മെഡിക്കൽ വിമൻസ് ഫെഡറേഷൻ രൂപീകരിക്കപ്പെടുകയും ചെയ്തു.[3] തുടക്കത്തിൽ ജെയ്ൻ ഹാരിയറ്റ് വാക്കർ, എഥൽ വില്യംസ്, കാതറിൻ ചിഷോം, ഫ്ലോറൻസ് ബാരറ്റ്, ലൂയിസ ആൽഡ്രിച്ച്-ബ്ലേക്ക് എന്നിവരുൾപ്പെടെ 190 അംഗങ്ങൾ ഉണ്ടായിരുന്നു.[4] ഫെബ്രുവരി 13നാണ് അസോസിയേഷൻറെ ഓഫീസുകൾ തുറന്നത്.[5] തുടക്കത്തിൽ, ബ്രിട്ടീഷ് ദ്വീപുകൾക്ക് പുറത്ത് താമസിക്കുന്ന അംഗങ്ങളെ സ്വീകരിക്കുന്നതിനെ അവർ പരിഗണിക്കുകയും കാനഡ, ടാസ്മാനിയ, ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള അന്വേഷണങ്ങൾ സ്വീകരിക്കുകയും ചെയ്തു.[6]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads