മെസോൺ

From Wikipedia, the free encyclopedia

മെസോൺ
Remove ads

കണികാഭൗതികത്തിൽ ഒരു ക്വാർക്കും ഒരു ആന്റി ക്വാർക്കും ശക്ത ന്യൂക്ലിയാർ പ്രവർത്തനത്താൽ ബന്ധിതമായി ലഭിയ്ക്കുന്ന അടിസ്ഥാന ഹാഡ്രോണിക് കണമാണ് മേസോൺ(/ˈmzɒnz//ˈmzɒnz/ or /ˈmɛzɒnz//ˈmɛzɒnz/).[1] ക്വാർക്കുകളാൽ നിർമ്മിതമായതിനാൽ ഇവയ്ക്ക് ഒരു വലിപ്പം ഉണ്ട്. ഒരു പ്രോട്ടോണിന്റെയോ ന്യൂട്രോണിന്റെയോ വലിപ്പത്തിന്റെ 1.2 മടങ്ങായ ഒരു ഫെംടോമീറ്റർ വ്യാസമുണ്ട് ഇവക്ക്. പരമാവധി ആയുസ്സ് ഒരു മൈക്രോസെക്കന്റിന്റെ നൂറിലൊരംശം മാത്രമുള്ള ഇവ വളരെ അസ്ഥിരമാണ്. ചാർജ്ഡ് ആയ മേസോണുകൾ ഇലക്ട്രോണുകളും ന്യൂട്രിനോകളും ആയി വിഘടിച്ചു പോകുന്നു. അൺചാർജ്ജഡ് ആയവ ഫോട്ടോണുകൾ ആയി വിഘടിക്കുന്നു.

വസ്തുതകൾ ഘടകങ്ങൾ, മൗലിക കണത്തിൻ്റെ തരം ...

അണുകേന്ദ്രത്തിനു പുറത്ത് ഉന്നത ഊർജ്ജത്തിലുള്ള മൗലികകങ്ങളുടെ സംഘട്ടനത്തിനിടയ്ക്ക് വളരെ കുറച്ചുനേരത്തേയ്ക്കു മാത്രമേ ഇവയെ കാണാൻ സാധിയ്ക്കൂ. ഉന്നത ഊർജ്ജത്തിലുള്ള ന്യൂട്രോണുകളും പ്രോട്ടോണുകളും അടങ്ങിയ കോസ്മിക് രശ്മികൾ സാധാരണ ദ്രവ്യവുമായി കൂട്ടിയിടിയ്ക്കുന്ന പ്രവർത്തനം ഇതിന് ഉദാഹരണമാണ്. ഉന്നത ഊർജ്ജത്തിലുള്ള മൗലികകണങ്ങൾ കൂട്ടിയിടിപ്പിയ്ക്കുന്ന പാർട്ടിക്കിൾ ആക്സിലറേറ്ററുകളിലെ പ്രോട്ടോൺ, ആന്റിപ്രോട്ടോൺ കൂട്ടിയിടികൾ മറ്റൊരുദാഹരണമാണ്. 

Remove ads

അവലംബങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads