മേക്കാട്
എറണാകുളം ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ എറണാകുളം ജില്ലയിൽ പാറക്കടവ് ബ്ലോക്കിലെ നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മേക്കാട്.[1] അത്താണിയിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് മേക്കാട് ഗ്രാമം സ്ഥിതിചെയ്യുന്നത്. എളവൂർ - അത്താണി റോഡാണ് ഇതിലെ കടന്നുപോകുന്ന പ്രധാന പാത. ചാലക്കുടി ലോക്സഭാമണ്ഡലത്തിലും ആലുവ നിയമസഭാമണ്ഡലത്തിലും മേക്കാട് ഉൾപ്പെടുന്നു. ആലുവ താലൂക്കിലാണ് മേക്കാട് ഉൾപ്പെടുന്നത്.[2]
എളവൂർ - അത്താണി റോഡിലുള്ള മധുരപ്പുറം പാലം[3] മള്ളുശ്ശേരിയുമായും ആലുങ്ങൽകടവ് പാലം പറമ്പുശ്ശേരിയുമായും മേക്കാടിനെ ബന്ധിപ്പിക്കുന്നു.
Remove ads
ആരാധനാലയങ്ങൾ
ക്ഷേത്രങ്ങൾ
ഇവിടെയുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങളാണ് കണ്ടോത്ത് വള്ളിവട്ടത്ത് മഹാദേവക്ഷേത്രം,[4][5] മേക്കാട് ശ്രീ കൃഷ്ണ ക്ഷേത്രം, മേക്കാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മേക്കാട് ശ്രീ ഭഗവതി ക്ഷേത്രം, ശ്രീ ദുർഗ്ഗ-ഭദ്ര ദേവീ ക്ഷേത്രം എന്നിവ.
പള്ളികൾ
ഇവിടെയുള്ള പ്രധാനപ്പെട്ട പള്ളിയാണ് സെന്റ് മേരീസ് സിറിയൻ യാക്കോബായ ചർച്ച്, മേക്കാട്. കൂടാതെ സെയിന്റ് മേരീസ് റോമൻ കാതോലിക്കാ പള്ളി കാരക്കാട്ടുകുന്നിൽ സ്ഥിതിചെയ്യുന്നു. സെൻ്റ്.ജോൺസ് യാക്കോബൈറ്റ് ചാപ്പൽ ആനപ്പാറ കവലയിൽ സ്ഥിതിചെയ്യുന്നു.
മോസ്കുകൾ
ഇവിടെയുള്ള മുസ്ലീം ആരാധനാലയമാണ് ജുമാ മസ്ജിദ് മേക്കാട്.
Remove ads
വിദ്യാഭ്യാസസ്ഥാപനങ്ങൾ
രണ്ട് സ്കൂളുകളാണ് മേക്കാട് ഉള്ളത്. വിദ്യാധിരാജ വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളും[6] ഗവൺമെന്റ് ജി.എസ്.വി. എൽ.പി സ്കൂളും.[7][8]
പ്രധാന സ്ഥാപനങ്ങൾ
- നെടുമ്പാശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് മേക്കാട്
- പ്രൈമറി ഹെൽത്ത് സെന്റർ, കാരക്കാട്ടുകുന്ന്
റോഡുകൾ
സമീപ ഗ്രാമങ്ങൾ
ചെങ്ങമനാട്, പൊയ്ക്കാട്ടുശ്ശേരി, പറമ്പുശ്ശേരി, അത്താണി, കരിയാട്, ചമ്പന്നൂർ, മള്ളുശ്ശേരി എന്നിവയാണ് മേക്കാടിന്റെ ചുറ്റുമുള്ള മറ്റ് ഗ്രാമങ്ങൾ
അവലംബങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads