മൊണ്ടാരാ പർവ്വതം
From Wikipedia, the free encyclopedia
Remove ads
തെക്കുപടിഞ്ഞാറൻ ദിശയിൽ കാലിഫോർണിയയിലെ സംയോജിപ്പിക്കപ്പെടാത്ത സമൂഹമായ മൊണ്ടാരയ്ക്കും വടക്കുഭാഗത്തു് കാലിഫോർണിയയിലെ പസഫിക്ക നഗരത്തിനുമിടയിൽ സ്ഥിതിചെയ്യുന്നതും, പസഫിക് മഹാസമുദ്രത്തിൽ നിന്നു സാൻ ഫ്രാൻസിസ്കോ ഉൾക്കടലിനെ വേർതിരിക്കുന്ന, സാൻ ഫ്രാൻസിസ്കോ അർദ്ധദ്വീപിനോളം നീളം വരുന്ന ഇടുങ്ങിയ മലനിരയായ സാന്താക്രൂസ് മലനിരകളുടെ വടക്കൻ ശിഖരമായി വർത്തിക്കുന്ന ഒരു പർവ്വതമാണ് മൊണ്ടാരാ.[3] ഇതിന്റെ ഉത്തുംഗഭാഗം സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1,898 അടി (579 മീറ്റർ) ഉയരത്തിലാണ് നിലനിൽക്കുന്നത്. നോർത്ത് പീക്ക് ആക്സസ് റോഡ് എന്നറിയപ്പെടുന്ന ടാറിടാത്ത പരുക്കൻ റോഡ്, മക്നീ റാഞ്ച് സംസ്ഥാന ഉദ്യാനത്തിലെ പെഡ്രോ മൌണ്ടൻ റോഡ് മാർഗ്ഗം തെക്കുഭാഗത്തുനിന്നുള്ള പർവ്വതാരോഹകർക്ക് മലകയറ്റത്തിനുള്ള സൌകര്യമൊരുക്കുന്നു. സാൻ പെട്രോ വാലി കൌണ്ടി പാർക്കിൽനിന്നാരംഭിക്കുന്ന നടത്താരയിലൂടെ വടക്ക് നിന്ന്, മൊണ്ടാരാ മൗണ്ടൻ ട്രയിൽ, ഹസ്സെൽനട്ട് ട്രെയ്ൽ, ബ്രൂക്ക്സ് ക്രീക്ക് ട്രയിൽ എന്നിവ വഴി മൊണ്ടാര പർവ്വതലേക്ക് പ്രവേശിക്കാവുന്നതാണ്.[4]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads