യൂക്കാലിപ്റ്റസ്

From Wikipedia, the free encyclopedia

യൂക്കാലിപ്റ്റസ്
Remove ads

ഔഷധ ഗുണമുള്ള "മിർട്ടേസീ” കുടുംബത്തിൽ പെട്ട “യൂക്കാലിപ്റ്റുസ് ഗ്ലോബുലസ്” എന്ന ശാസ്ത്രീയ നാമമുള്ള ഒരു മൃദുമരമാണ് യൂക്കാലിപ്റ്റസ്. യൂകാലിപ്റ്റസ് എന്ന ജനുസ്സിൽ 700-ൽ ഏറെ മരങ്ങൾ ഉണ്ട്. ഓസ്ട്രേലിയയിലാണ്‌ യൂകാലിപ്റ്റസ് മരങ്ങളുടെ മിക്കവാറും സ്പീഷീസുകൾ കാണപ്പെടുന്നത്.യൂക്കാലിപ്റ്റസ് എന്നത് പ്രത്യേക ഇനം മരങ്ങളും കുറ്റിച്ചെടികളും അടങ്ങിയ സസ്യജാലത്തിലെ ഒരു ജനുസ്സാണ്‌. ഓസ്ട്രേലിയയിലെ വൃക്ഷജാലത്തിലെ പ്രധാന പങ്കും ഈ ഇനത്തിൽ പെട്ടതാണ്‌. ഏകദേശം എഴുന്നൂറോളം വ്യത്യസ്ത ഇനങ്ങൾ ചേർന്നതാണ്‌ ഈ ജനുസ്സ്. മിക്കവയും ഓസ്ട്രേലിയയിൽ നിന്നുള്ളവയാണ്‌. കേരളത്തിൽ മൂന്നാർ, ദേവികുളം തുടങ്ങിയ സ്ഥലങ്ങളിൽ വൻ‌തോതിൽ കൃഷിചെയ്യുന്നു. കൂടാതെ തെക്കേ ഇന്ത്യയിൽ നീലഗിരി, കർണാടകം തുടങ്ങിയ സ്ഥലങ്ങളിലും തഴച്ചു വളരുന്നുണ്ട്.

വസ്തുതകൾ യൂക്കാലിപ്റ്റസ്, Scientific classification ...
Remove ads

മറ്റു ഭാഷകളിൽ

യൂക്കാലിപ്റ്റസ് സംസ്കൃതത്തിൽ “ഗന്ധദ്രുപ” എന്നും “സുഗന്ധപത്രം“ എന്നും “ഹരിതപർണി” എന്നും അറിയപ്പെടുന്നു. തമിഴിൽ “കർപ്പൂരമരം “ എന്നു വിളിക്കുന്നു.

രസാദി ഗുണങ്ങൾ

രസം :മധുരം, തിക്തം, കഷായം

ഗുണം :ലഘു, സ്നിഗ്ധം, തീക്ഷ്ണം

വീര്യം :ഉഷ്ണം

വിപാകം :കടു [1]

ഔഷധയോഗ്യ ഭാഗം

ഇല, തൈലം, നാമ്പ്[1]

ചിത്രങ്ങൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads