ബഹിരാകാശ യാത്രകൾനടത്തുന്നതിനായി പ്രവർത്തിക്കുന്ന വിവിധ സർക്കാരുകൾ ഉൾപ്പെട്ട ഒരു സംഘടനയാണ് യൂറോപ്യൻ സ്പേസ് ഏജൻസി. 1975ൽ പാരിസ് ആസ്ഥാനമായാണ് യൂറോപ്യൻ സ്പേസ് ഏജൻസി അതിന്റെ പ്രവർത്തനം ആരംഭിച്ചത്. രണ്ടായിരത്തിലധികം ജോലിക്കാർ പ്രവർത്തിക്കുന്ന ഇഎസ്എക്ക് 2013ൽ 5.51 ശതകോടി യു.എസ്. ഡോളർ (4.28 ശതകോടി യൂറോ) വാർഷിക ബജറ്റ് ഉണ്ടായിരുന്നു.[1]