റാഞ്ചോ സാന്താ മാർഗരിറ്റ

From Wikipedia, the free encyclopedia

റാഞ്ചോ സാന്താ മാർഗരിറ്റmap
Remove ads

റാഞ്ചോ സാന്താ മാർഗരിറ്റ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ഓറഞ്ച് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഓറഞ്ച് കൗണ്ടിയിലെ പ്രായം കുറഞ്ഞ നഗരങ്ങളിലൊന്നായ റാഞ്ചോ സാന്താ മാർഗരിറ്റ ഒരു മാസ്റ്റർ പ്ലാൻഡ് സമൂഹമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 47,853 ആയിരുന്നു. 2000 ലെ സെൻസസിലുണ്ടായിന്ന ജനസംഖ്യയായ 47,214 നേക്കാൾ ഇക്കാലത്ത് ജനസംഖ്യാവർദ്ധനവുണ്ടായി. സാൻ ഡിയോഗോ കൗണ്ടിയിലെ റാഞ്ചോ സാന്താ മാർഗരിറ്റ വൈ ലാസ് ഫ്ലോറസ് എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നതെങ്കിലും നഗര പരിധി റാഞ്ചോ മിഷൻ വിയെജോയുടെ അതിർത്തിയ്ക്കുള്ളിലാണ്. 20 അക്ഷരങ്ങളുടെ നീളമുള്ള ഈ നഗരം കാലിഫോർണിയയിലെ ഏറ്റവും ദൈർഘ്യമേറിയ നഗര നാമമാണ്.

വസ്തുതകൾ റാഞ്ചോ സാന്താ മാർഗരിറ്റ, കാലിഫോർണിയ, Country ...
Remove ads

ചരിത്രം

റാഞ്ചോ മിഷൻ വിയെജോ, റാഞ്ചോ സാന്താ മാർഗരിറ്റ & ലാസ് ഫ്ലോറസ് എന്നിവയുടെ തരത്തിലുള്ളതും പശ്ചാത്തലത്തിൽ സാന്റിയാഗോ പീക്ക് ഉൾപ്പെടുന്ന തരം കലാസൃഷ്ടി നടത്തിയിട്ടുള്ള നഗരമുദ്രയാണ് ഉപയോഗത്തിലുള്ളത്. നഗരമുദ്രയുടെ മുൻവശത്തെ ടവർ, റാഞ്ചോ സാന്താ മാർഗരിറ്റ ലേക്ക് ടവറിനെ പ്രതിനിധീകരിക്കുന്നു. ഹ്യൂഗ്സ് എയർക്രാഫ്റ്റ് കമ്പനിയുടെ മൈക്രോ എലക്ട്രോണിക്  സിസ്റ്റം ഡിവിഷൻ 1988 മേയ് മാസത്തിൽ ഇർവിൻ നഗരത്തിൽനിന്നും റാഞ്ചോ സാന്താ മാർഗരിറ്റ നഗരത്തിലേയ്ക്കു മാറ്റി സ്ഥാപിച്ചിരുന്നു. 1992 ആഗസ്റ്റിൽ ഹ്യൂഗ്സ് പ്ലാന്റ് അതിന്റെ സൗകര്യങ്ങൾ നിർത്തിവയ്ക്കുകയും ഏറോസ്പേസ് വ്യവസായത്തിൽ ബജറ്റ് നിയന്ത്രണങ്ങൾ വന്നതോടെ കാലിഫോർണിയയിലെ കാൾസ്ബാഡിലേയ്ക്ക് സ്ഥാനമാറ്റം വരുത്തുകയും ചെയ്തു. 2000 ജനുവരി 1 വരെ 19 അക്ഷരങ്ങളോടെ റോളിങ്ങ് ഹിൽസ് എസ്റ്റേറ്റായിരുന്നു കാലിഫോർണിയയിലെ ഏറ്റവും ദൈർഘ്യമേറിയ നഗരനാമം.  ഒരു നഗരമായി സംയോജിപ്പിക്കപ്പെട്ടതോടെ ഈ സ്ഥാനം റാഞ്ചോ സാന്താ മാർഗരിറ്റയ്ക്ക് (20 അക്ഷരങ്ങൾ) കൈമാറപ്പെട്ടു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads