റെഡ് റോക്ക് ദ്വീപ്

From Wikipedia, the free encyclopedia

Remove ads

റെഡ് റോക്ക് ദ്വീപ് (മോളെറ്റ,[1] മോളേറ്റ റോക്ക്,[2] ഗോൾഡൻ റോക്ക്[3] എന്നിങ്ങനെയും അറിയപ്പെടുന്നു) 5.8 ഏക്കർ (2.3 ഹെക്ടർ) വിസ്തൃതിയുള്ളതും സാൻ ഫ്രാൻസിസ്കോ ഉൾക്കടലിൽ, റിച്ച്‍മോണ്ട്-സാൻ റഫായേൽ പാലത്തിനു തൊട്ടു തെക്കായി സ്ഥിതിചെയ്യുന്ന മനുഷ്യവാസമില്ലാത്ത ദ്വീപാണ്.[4] സാൻ ഫ്രാൻസിസ്കോ ഉൾക്കടലിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരേയൊരു ദ്വീപാണിത്.[5] മൂന്നു കൗണ്ടികളുടെ അതിർത്തികൾ, അതായത് - സാൻ ഫ്രാൻസിസ്കോ, മാരിൻ, കോൺട്രാ കോസ്റ്റ - ഈ ഉത്തുംഗമായ പാറയിൽ ഒത്തുചേരുന്നു. ദ്വീപിൻറെ സാൻ ഫ്രാൻസിസ്കോ കൌണ്ടിയുടെ അധീനതയിലുള്ള ഭാഗം സാൻ ഫ്രാൻസിസ്കോ നഗരത്തിലെ ഒരു ഏകീകരിക്കപ്പെടാത്ത ഭാഗമാണ്, എന്തെന്നാൽ സാൻ ഫ്രാൻസിസ്കോ ഒരു ഏകീകൃത സിറ്റി കൗണ്ടിയാണ്. കോൺട്രാ കോസ്റ്റാ കൌണ്ടിയുടെ അധീനതയിലുള്ള (ദ്വീപിൻറെ ഭൂരിപക്ഷം) ഭാഗം ഏകീകരിക്കപ്പെട്ടതും റിച്ച്‍മോണ്ട് നഗരപരിധിക്കുള്ളിലായി വരുന്നതുമാണ്.[6]

വസ്തുതകൾ Geography, Coordinates ...

ഉജ്ജ്വലമായ ചുവന്ന മണ്ണും പാറയുമടങ്ങിയ മലയുടെ രൂപത്തിലുള്ള ഈ ദ്വീപ് കിഴക്ക് മുതൽ പടിഞ്ഞാറ് വരെ 500 അടി (150 മീറ്റർ) ഉയരമുള്ളതും വടക്ക് മുതൽ തെക്ക് വരെ 750 അടിയും (230 മീ.) ഉയരത്തിൽ ഉൾക്കടലിനു പുറത്തേയ്ക്ക് 151 അടി (46 മീറ്റർ) ഉയർന്നു നിൽക്കുന്നു. 60 അടി (18 മീറ്റർ) ആഴമുള്ള ദ്വീപിനു ചുറ്റുപാടുമുള്ള ജലഭാഗം, വടക്കൻ ഉൾക്കടലിലെ ഏറ്റവും ആഴമുള്ളതാണ്.

Remove ads

ചരിത്രം

റെഡ് റോക് ദ്വീപിൻറെ ആദ്യത്തെ ഉടമസ്ഥനും ഇവിടുത്തെ താമസക്കാരനുമായിരുന്ന സെലിം ഇ. വുഡ്‍വർത്ത് അവിടെ ഒരു കാബിൻ നിർമ്മിക്കുകയും വേട്ടയാടൽ പ്രദേശം പരിപാലിക്കുകയും ചെയ്തിരുന്നു.[7][8][9] ഈ ദ്വീപിൽനിന്ന് ഒരുകാലത്ത് മാംഗനീസ് ഖനനം ചെയ്തിരുന്നു. 1920 കളിൽ ഈ​ ദ്വീപ് സ്വകാര്യമായി വാങ്ങുകയായിരുന്നു. ദ്വീപ് പലതവണ കൈമാറ്റം ചെയ്യപ്പെടുകയും ഒരു സാൻ ഫ്രാൻസിസ്കോ അറ്റോർണിയും പാർട്ട് ടൈം റിയൽ എസ്റ്റേറ്റ് കച്ചവടക്കാരനുമായിരുന്ന ഡേവിഡ് ഗ്ലിക്ക്മാൻ 1964 ൽ ഈ ദ്വീപ് 49,500 ഡോളറിന് വാങ്ങി.[10]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads