റെയിൻബോ ട്രൗട്ട്

From Wikipedia, the free encyclopedia

റെയിൻബോ ട്രൗട്ട്
Remove ads

സൾമോനിഡേ സ്പീഷീസിൽ കാണപ്പെടുന്ന ഏഷ്യയിലെയും വടക്കേ അമേരിക്കയിലെയും പസഫിക് മഹാസമുദ്രത്തിലെ തണുത്ത ജലമുള്ള പോഷകനദികളിലെ തദ്ദേശവാസിയായ ഒരു ട്രൗട്ട് ആണ് റെയിൻബോ ട്രൗട്ട് (Oncorhynchus mykiss). സ്റ്റീൽഹെഡ് (ചിലപ്പോൾ "സ്റ്റീൽഹെഡ് ട്രൗട്ട്" എന്നുവിളിക്കുന്നു.) കോസ്റ്റൽ റെയിൻബോ ട്രൗട്ട് (O. m. irideus) അല്ലെങ്കിൽ കൊളംബിയ റിവർ റെഡ് ബാൻഡ് ട്രൗട്ടിൻറെ (O. m. gairdneri), ഒരു അനഡ്രോമസ് ടൈപ് (sea-run) ആയ ഈ മത്സ്യം സാധാരണയായി രണ്ടു മുതൽ മൂന്നു വർഷം വരെ സമുദ്രത്തിൽ ജീവിച്ചതിന് ശേഷം ശുദ്ധജലത്തിലേക്ക് തിരിച്ച് പോകുന്നു. മഹാ തടാകങ്ങളിൽ പ്രവേശിപ്പിച്ച ശുദ്ധജല ഇനങ്ങൾ പോഷകനദികളിലേയ്ക്ക് കുടിയേറുകയും ചെയ്തവയെ സ്റ്റീൽഹെഡ് ട്രൗട്ട് എന്നു വിളിക്കുന്നു.

വസ്തുതകൾ Oncorhynchus mykiss, Scientific classification ...

മുതിർന്ന ശുദ്ധജല റെയിൻബോ ട്രൗട്ട് 1 മുതൽ 5 പൌണ്ട് (0.5, 2.3 കി.ഗ്രാം) വരെ തൂക്കം കണ്ടുവരുന്നു. അതേസമയം, തടാകവാസികൾക്കും അനട്രോമസ് ഫോമുകൾക്കും 20 കിലോഗ്രാം (9 കിലോ) ഭാരം കാണപ്പെടുന്നു. വാസസ്ഥലത്തിനനുസൃതമായി ഉപവർഗ്ഗങ്ങളുടെ നിറവും വ്യത്യസ്തപ്പെട്ടിരിക്കുന്നു. വീതിയുള്ള ചുവന്നവരകൾകൊണ്ട് മുതിർന്നമത്സ്യത്തെ വേർതിരിച്ചറിയാൻ സാധിക്കുന്നു.

നിർദ്ദിഷ്ട ഉപജാതികളുടെ ചില പ്രാദേശിക വിഭാഗങ്ങളായ സ്റ്റീൽഹൈഡുകളുടെ കാര്യത്തിൽ, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വിഭാഗത്തിലോ വംശനാശഭീഷണി ഉയർത്തുന്ന വിഭാഗത്തിലോ ഉൾപ്പെടുന്നു. സ്റ്റീൽഹെഡ് ട്രൗട്ട് വാഷിംഗ്ടണിലെ ഔദ്യോഗിക സംസ്ഥാന മത്സ്യമാണ്.[1]

Remove ads

ടാക്സോണമി

റെയിൻബോ ട്രൌട്ടിന്റെ ശാസ്ത്രീയ നാമം ഓങ്കോർഹിൻചസ് മൈക്കിസ് ആണ്.[2]ജർമ്മൻ പ്രകൃതിശാസ്ത്രജ്ഞനും ടാക്സോണമിസ്റ്റായ ജോഹാൻ ജൂലിയസ് വാൾബവും 1792-ൽ സൈബീരിയയിലെ കാംചത്ക ഉപദ്വീപിലെ ടൈപ്പ് സ്പീഷീസിനെ അടിസ്ഥാനമാക്കിയാണ് ഈ സ്പീഷീസിന് ആദ്യം പേരു നല്കിയത്. കാംചത്കാനിലെ പ്രാദേശിക മത്സ്യമായ മൈകിഷ എന്ന മത്സ്യത്തിന്നുപയോഗിച്ചിരുന്ന നാമത്തിൽനിന്നാണ് വാൾബം മൈക്കിസ് എന്ന യഥാർത്ഥ സ്പീഷിസ് നാമം നല്കിയത്. ഗ്രീക്ക് ഓസ്കോസ് ("ഹുക്ക്"), റിൻകോസ് ("മൂക്ക്") എന്നിവയിൽ നിന്നുമാണ് ജീനസ് പേർ വന്നത്. ഇണചേരൽ കാലഘട്ടത്തിൽ ആൺമീനുകളുടെ ഹൂക്കിംഗ് താടിയെ ഇത് പരാമർശിക്കുന്നു.[3]ഫോർട്ട് വാൻകൗവറിലെ കൊളംബിയ നദിയിൽനിന്ന് റിച്ചാർട്സൺ നൽകിയ സ്പെസിമെന് മേരിഡിത്ത് ഗായദ്നർ എന്ന ഹഡ്സൺസ് ബേ കമ്പനി സർജനെ ബഹുമാനിക്കാൻ 1836 -ൽ സ്കോട്ട്ലർ പ്രകൃതിശാസ്ത്രജ്ഞനായ സർ ജോൺ റിച്ചാർഡ്സൺ, ഈ സ്പീഷീസിന്റെ പേര് സാൾമോ ഗായെഡ്നറി എന്നു നല്കി. [4]

1855- ൽ, കാലിഫോർണിയ അക്കാഡമി ഓഫ് സയൻസസിലെ ജിയോളജി ആൻഡ് മിനറോളജി ക്യൂറേറ്റർ [5]വില്യം പി. ഗിബ്ബൻസ്[6]സാൽമോ ഇറിഡിയ (ലത്തീൻ: റെയിൻബോ ), പിന്നീട് സാൽമോ ഇറിഡിയസ് എന്ന് ശരിപ്പെടുത്തി. ടൈപ്പ് സ്പീഷീസായ ഇതിനെ വാൽബം ന്റെ വിവരണം അനുസരിക്കാതെ നിർണ്ണയിക്കപ്പെട്ടതോടെ ഈ പേരുകൾ തെറ്റായി വരുന്നു.[7] പസഫിക് തടത്തിൽ കാണപ്പെടുന്ന ട്രൗട്ടുകൾ പസഫിക് സാൽമനുകളും അറ്റ്ലാന്റിക് നദീതടത്തുള്ള സാൽമോ - ബ്രൌൺ ട്രൌട്ട് (സാൽമ ട്രുത്തറ്റ) അല്ലെങ്കിൽ അറ്റ്ലാന്റിക് സാൽമൺ (സാൽമോ സാൽവർ) എന്നിവയുമായി ജനറ്റിക്കലായി വളരെ സാമ്യം 1989-ലെ മോർഫോളജിക്കൽ ആന്റ് ജനിറ്റിക് സ്റ്റഡീസ് സൂചിപ്പിക്കുന്നു. [8]1989-ൽ ടാക്സോണമിക് അധികാരികൾ റെയിൻബോ ട്രൗട്ടും കട്ട്ത്രൗട്ട് ട്രൗട്ടും മറ്റ് പസഫിക് ബേസിൻ ട്രൗട്ടും ഓങ്കർഹിഞ്ചസ് ജീനസിലേയ്ക്ക് മാറ്റി. വാൽബോമിന്റെ പേരിനായിരുന്നു മുൻഗണന. അതിനാൽ ഓങ്കർഹിഞ്ചസ് മൈക്കിസ് എന്ന ശാസ്ത്രീയ നാമം റെയിൻബോ ട്രൗട്ടിന്റെ ശാസ്ത്രീയനാമമായി മാറി.

ഉപവർഗ്ഗങ്ങൾ

ഫിഷറീസ് ജൈവശാസ്ത്രജ്ഞൻ റോബർട്ട് ജെ. ബെൻകെ (2002) വിവരിച്ച ഓങ്കോർഹിൻചസ് മൈക്കിസിന്റെ ഉപവർഗ്ഗങ്ങൾ താഴെ നൽകിയിരിക്കുന്നു.[9]

കൂടുതൽ വിവരങ്ങൾ ഭൂമിശാസ്ത്രഗ്രൂപ്പ്, പൊതുവായ പേര് ...
Remove ads

അവലംബം

കൂടുതൽ വായനയ്ക്ക്

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads