ആൽബർട്ട

From Wikipedia, the free encyclopedia

ആൽബർട്ടmap
Remove ads

ആൽബർട്ട (/ælˈbɜːrtə/ ) കാനഡയിലെ ഒരു പടിഞ്ഞാറൻ പ്രവിശ്യയാണ്. 2016 ലെ സെൻസസ് അനുസരിച്ച് 4,067,175 ജനസംഖ്യയുള്ള ആൽബർട്ട, കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ പ്രവിശ്യയും കാനഡയിലെ മൂന്നു പ്രയറി പ്രവിശ്യകളിൽ ഏറ്റവും ജനസംഖ്യയുള്ളതുമാണ്. ഈ പ്രവിശ്യയുടെ ആകെ വിസ്തീർണ്ണം 661,848 ചതുരശ്ര കിലോമീറ്ററാണ് (250,500 ചതുരശ്ര മൈൽ). 1905 സെപ്റ്റംബർ 1-നു പ്രത്യേക പ്രവിശ്യകളായി സ്ഥാപിക്കപ്പെടുന്നതുവരെ, അൽബെർട്ടയും അയൽ പ്രവിശ്യയായ സസ്കറ്റ്ച്ചെവാനും വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലെ ജില്ലകളായിരുന്നു.[7] മേയ് 2015 മുതൽ റേച്ചൽ നോട്ലിയാണ് ഈ പ്രവിശ്യയുടെ പ്രധാനമന്ത്രി.

വസ്തുതകൾ ആൽബർട്ട, Country ...

ആൽബർട്ടയുടെ അതിരുകൾ പടിഞ്ഞാറ് ഭാഗത്ത് ബ്രിട്ടീഷ് കൊളമ്പിയ, കിഴക്ക് സസ്കറ്റ്ച്ചെവാൻ, വടക്കുവശത്ത് വടക്കുപടിഞ്ഞാറൻ പ്രദേശങ്ങൾ, തെക്കുവശത്ത് അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ മൊണ്ടാന എന്നിവയാണ്.

Remove ads

പദോത്പത്തി

വിക്ടോറിയ രാജ്ഞിയുടെ നാലാമത്തെ മകളായിരുന്ന രാജകുമാരി ലൂയിസ് കാരൊലിൻ ആൽബെർട്ടയുടെ (ജീവിതകാലം:1848-1939)[8] പേരാണ് പ്രവിശ്യയ്ക്കു നൽകപ്പെട്ടത്. 1878 മുതൽ 1883 വരെയുള്ള കാലഘട്ടത്തിൽ കാനഡയിലെ ഗവർണർ ജനറലും ലോർണിലെ മാർക്വെസ് എന്ന പദവിയിൽ അറിയപ്പെട്ടിരുന്നതുമായ ജോൺ കാംപ്ബെല്ലിന്റെ പത്നിയായിരുന്നു ലൂയിസ്. ലൂയിസ് തടാകം, ആൽബെർട്ട കൊടുമുടി എന്നിവ അവരുടെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടു.[9][10]

ഭൂമിശാസ്ത്രം

661,848 ചതുരശ്ര കിലോമീറ്റർ (255,500 ചതുരശ്ര മൈൽ) പ്രാദേശിക വിസ്തീർണ്ണമുള്ള ആൽബെർട്ട, ക്യുബെക്, ഒണ്ടാറിയോ, ബ്രിട്ടീഷ് കൊളമ്പിയ എന്നിവയ്ക്കു ശേഷം കാനഡയിലെ നാലാമത്തെ വലിയ പ്രവിശ്യയാണ്.[11]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads