റൊണാൾഡ് റീഗൻ

അമേരിക്കൻ ചലചിത്ര നടൻ From Wikipedia, the free encyclopedia

റൊണാൾഡ് റീഗൻ
Remove ads

അമേരിക്കൻ ഐക്യനാടുകളുടെ നാല്പതാമത് പ്രസിഡന്റായിരുന്നു റൊണാൾഡ് വിൽസൺ റീഗൻ എന്ന റൊണാൾഡ് റീഗൻ (ഫെബ്രുവരി 6, 1911- ജൂൺ 5 , 2004).ഒരു ചലച്ചിത്രനടനായി ജീവിതമാരംഭിച്ച അദ്ദേഹം പ്രസിഡന്റ് പദത്തിലെത്തുന്നതിനുമുൻപ് കാലിഫോർണിയയുടെ ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്[1].

വസ്തുതകൾ റൊണാൾഡ് റീഗൻ, അമേരിക്കൻ ഐക്യനാടുകളുടെ നാല്പതാമത്തെ രാഷ്ട്രപതി ...
Remove ads

ആദ്യകാലജീവിതം

ബാല്യം

Thumb
റീഗൻ ഡിക്സ്റ്റണിലെ പഠനകാലത്ത്

.

അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്തിലെ ടാമ്പിക്കോ പ്രവിശ്യയിൽ 1911 ഫെബ്രുവരി 6-നാണ് റീഗൻ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഐറിഷ് വംശജനും മാതാവ് സ്കോട്ടിഷ് വംശജയുമായിരുന്നു[2] .റീഗന്റെ മുതിർന്ന സഹോദരൻ ഇല്ലിനോയിയിലെ ഡിക്സ്റ്റണിൽ റേഡിയോ നിലയത്തിന്റെ മാനേജരായിരുന്നു.

വിദ്യാഭ്യാസം

1920 കളിൽ റീഗൻ കുടുംബം ഡിക്സ്റ്റണിലേക്ക് കുടിയേറി.ഡിക്സ്റ്റൺ ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ റീഗൻ യുരീക കോളേജിൽ നിന്നും ബിരുദം നേടി.

ചലച്ചിത്രരംഗത്ത്

റീഗൻ 1942ൽ പുരത്തിറങ്ങിയ കിങ്സ് റോ എന്ന ചലച്ചിത്രത്തിൽ.

1937 ൽ റീഗൻ അമേരിക്കയിലെ പ്രശസ്ത ചലച്ചിത്രനിർമ്മാണകമ്പനിയായ വാർണർ ബ്രദേഴ്സുമായി ഏഴ് വർഷത്തെ കരാർ ഒപ്പിട്ടു .അതേവർഷം പുറത്തിറങ്ങിയ ലവ് ഈസ് ഓൺ എയർആയിരുന്നു അദ്ദേഹം അഭിനയിച്ച ആദ്യചിത്രം.1937 മുതൽ 1964 വരെ അറുപത്തിയൊൻപതോളം ചലച്ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു.1942ൽ പുറത്തിറങ്ങിയ കിങ്സ് റോ എന്ന ചലച്ചിത്രത്തിലെ പ്രകടനം അദ്ദേഹത്തെ ശ്രദ്ധേയനാക്കി.ഈ കാലയളവിൽ അദ്ദേഹം അമേരിക്കൻ സൈന്യത്തിലും പ്രവർത്തിച്ചിട്ടുണ്ട്.

Remove ads

സംസ്ഥാനരാഷ്ട്രീയത്തിൽ

1945ൽ ഡെമോക്രാറ്റായാണ് റീഗൻ തന്റെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. അക്കാലത്തു നടന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥികളായ ഹാരി എസ്. ട്രൂമാൻ,റിച്ചാർഡ് നിക്സൺ തുടങ്ങിയവരുടെയൊക്കെ വിജയത്തിനു പിന്നിൽ റീഗന്റെ ആത്മാർഥ പരിശ്രമമുണ്ടായിരുന്നു.എന്നാൽ 1962-ൽ ഡെമോക്രാറ്റിക് പാർട്ടി വിട്ട റീഗൻ റിപബ്ലിക്കൻ പാർട്ടിയിലേക്ക് മാറി. താൻ പാർട്ടിയെ അല്ല തന്നെ പാർട്ടിയാണുപേക്ഷിച്ചത് എന്ന റീഗന്റെ വാക്കുകൾ അന്ന് വൻ വിവാദം സൃഷ്ടിച്ചിരുന്നു[3].

ഗവർണ്ണർ

1965-ൽ റിപ്പബ്ലിക്കൻ പാർട്ടി കാലിഫോർണിയയിൽ തങ്ങളുടെ ഗവർണ്ണർ സ്ഥാനാർഥിയായി റീഗനെ പ്രഖ്യാപിച്ചു.1967-ൽ നടന്ന തിരഞ്ഞെടുപ്പിൽ പാറ്റ് ബ്രൗണിനെ വൻ ഭൂരിപക്ഷത്തിൽ തോല്പിച്ച് റീഗൻ കാലിഫോർണിയയുടെ 33-ആമത് ഗവർണർ ആയി. 1971-ൽ തുടർച്ചയായി രണ്ടാം തവണയും റീഗൻ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. വധശിക്ഷയെ അനുകൂലിച്ചുകൊണ്ടുള്ള റീഗന്റെ നിലപാടുകൾ അക്കാലത്ത് കാലിഫോർണിയയിൽ വൻ പ്രതിഷേധം ഉയർത്തി.

Remove ads

രാഷ്ട്രപതി

1980ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 50.8 ശതമാനം വോട്ട് നേടി റീഗൻ അമേരിക്കയുടെ നാല്പതാമത് പ്രസിഡന്റായി.മുൻ പ്രസിഡന്റും ഡെമോക്രാറ്റ് സ്ഥാനാർഥിയുമായിരുന്ന ജിമ്മി കാർട്ടറെയായിരുനു റീഗൻ തോല്പിച്ചത്. ആ വർഷം സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ 29 വർഷങ്ങൾക്ക് ശേഷം റിപ്പബ്ലിക്കൻസ് ആധിപത്യം സ്വന്തമാക്കി. സപ്തതിക്ക് ഏതാനും ദിവസം മുമ്പ് 1981 ജനുവരിയിൽ പ്രസിഡന്റ് സ്ഥാനത്തെത്തിയ റീഗൻ 2016-ൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലേറും വരെ ആ നേട്ടം കൈവരിക്കുന്ന എറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു (പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമ്പോഴേക്കും ട്രംപിന്റെ സപ്തതി കഴിഞ്ഞിരുന്നു). റീഗന്റെ ഭരണകാലം അമേരിക്കൻ സമ്പദ്ഘടനയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി.1985ൽ തുടർച്ചയായ രണ്ടാംവട്ടവും അധികാരത്തിലെത്തിയ റീഗൻ തന്റെ അധികാരത്തിന്റെ രണ്ടാം പാദം വിദേശരാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുവാൻ ഉപയോഗിച്ചു. 1989ൽ റീഗൻ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു.

മരണം

Thumb
റീഗന്റെ ഭൗതികശരീരം ക്യാപിറ്റോളിൽ പൊതുദർശനത്തിനു വച്ചപ്പോൾ

റീഗൻ അവസാനമായി ഒരു പൊതുചടങ്ങിൽ പങ്കെടുത്തത് 1994 ഏപ്രിൽ 27-ന് റിച്ചാർഡ് നിക്സണിന്റെ ശവസംസ്കാരച്ചടങ്ങിലായിരുന്നു[4].അതേവർഷം ഓഗസ്റ്റിൽ അദ്ദേഹത്തിനു അൽഷൈമേഴ്സ് രോഗബാധ സ്ഥിതീകരിച്ചു[5] . നാൾക്കുനാൾ അസുഖം അദ്ദേഹത്തിന്റെ മാനസിക നില തകർത്തു. പത്തുവർഷത്തെ അസുഖത്തിനൊടുവിൽ 2004 ജൂൺ 5-ന് തന്റെ 93-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു[6]. മൃതദേഹം ഒരാഴ്ചയോളം കാലിഫോർണിയയിലും വാഷിംഗ്ടൺ ഡി.സി.യിലുമായി പൊതുദർശനത്തിന് വച്ചശേഷം ജൂൺ 11-ന് വൈകീട്ട് കാലിഫോർണിയയിലെ സിമി വാലിയിലെ റൊണാൾഡ് റീഗൻ പ്രസിഡൻഷ്യൽ ലൈബ്രറിവളപ്പിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ചലച്ചിത്ര താരങ്ങളും ലോകനേതാക്കളുമടക്കം നിരവധി പ്രമുഖർ റീഗന് അന്ത്യാഞ്ജലികൾ അർപ്പിച്ചു.

മരണസമയത്ത് റീഗൻ അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ച പ്രസിഡന്റ് കൂടിയായിരുന്നു. 93 വയസ്സും 120 ദിവസവുമാണ് അദ്ദേഹം ജീവിച്ചിരുന്നത്. 2006 നവംബർ 12-ന് ജെറാൾഡ് ഫോർഡ് റീഗനെ മറികടന്ന് റെക്കോർഡ് സ്ഥാപിച്ചെങ്കിലും ആ വർഷം ഡിസംബർ 26-ന് അദ്ദേഹവും അന്തരിച്ചു. 93 വയസ്സും 165 ദിവസവുമാണ് ഫോർഡ് ജീവിച്ചിരുന്നത്. റീഗന്റെ ഭാര്യ നാൻസി റീഗൻ 2016 മാർച്ച് 6-ന് അന്തരിച്ചു. 94 വയസ്സുണ്ടായിരുന്ന അവർ അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ച പ്രഥമവനിതകളിൽ രണ്ടാം സ്ഥാനം നേടി. ഭർത്താവിന്റെ അന്ത്യവിശ്രമസ്ഥാനത്തിനടുത്താണ് അവരെയും സംസ്കരിച്ചത്.

Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads