റോസ്, കാലിഫോർണിയ

From Wikipedia, the free encyclopedia

റോസ്, കാലിഫോർണിയmap
Remove ads

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് മാരിൻ കൗണ്ടിയിൽ സാൻഫ്രാൻസിസ്കോയ്ക്കു തൊട്ടു വടക്കായി സ്ഥിതിചെയ്യുന്ന ഏകീകരിക്കപ്പെട്ട ഒരു ചെറിയ പട്ടണമാണ് റോസ്. സാൻ റഫായേലിന്[6] 1.5 മൈൽ (2.4 കിലോമീറ്റർ) പടിഞ്ഞാറ്-തെക്കുപടിഞ്ഞാറായി സമുദ്രനിരപ്പിൽനിന്ന് ഏകദേശം 36 അടി (11 മീറ്റർ) ഉയരത്തിലാണ് റോസ് പട്ടണം സ്ഥിതിചെയ്യുന്നത്. 2010 ലെ യു.എസ്. സെൻസസിൽ ഈ​ പട്ടണത്തിലെ ജനസംഖ്യ 2,415 ആയിരുന്നു. കിഴക്ക് കെന്റ്ഫീൽഡും ഗ്രീൻബ്രേയും, തെക്ക് ലാർക്സ്പുർ, വടക്ക് സാൻ അൻസെൽമോ എന്നിവയാണ് ഈ പട്ടണത്തിന്റെ അതിരുകൾ.1859 ൽ റാഞ്ചോ പുന്റാ ഡി ക്വെന്റിൻ വാങ്ങിയ ജെയിംസ് റോസിന്റെ ബഹുമാനാർഥമാണ് പട്ടണത്തിനു റോസ് എന്ന പേരു നൽകപ്പെട്ടത്.[7]

വസ്തുതകൾ Town of Ross, Country ...
Remove ads

ഭൂമിശാസ്ത്രം

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പട്ടണത്തിന്റെ ആകെ വിസ്തീർണ്ണം 1.6 ചതുരശ്ര മൈൽ (4.1 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മുഴുവൻ കരഭൂമി ഉൾപ്പെടുന്നതാണ്. റോസ് പട്ടണത്തിലെ ശ്രദ്ധേയമായ ലാൻഡ്മാർക്കുകളിൽ റോസ് പോലീസ് സ്റ്റേഷനു മുന്നിൽ സ്ഥിതിചെയ്യുന്ന റോസ് ബിയർ, പോസ്റ്റ് ഓഫീസ്, മരിൻ ആർട്ട് ആന്റ് ഗാർഡൻ സെന്റർ, ഫീനിക്സ് തടാകം എന്നിവ ഉൾപ്പെടുന്നു.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads