ലഖ്‌നൗ

From Wikipedia, the free encyclopedia

ലഖ്‌നൗ
Remove ads

ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമാണ് ലഖ്‌നൌ(ഹിന്ദി:लखनऊ, ഉർദു: لکھنؤ). കാൺപൂർ കഴിഞ്ഞാൽ ഉത്തർപ്രദേശിലെ ഏറ്റവും വലിയ നഗരമായ ലഖ്‌നൌ ഔധ് പ്രദേശത്താണ്‌ സ്ഥിതിചെയ്യുന്നത്. നവാബ്മാരുടെ നഗരം, ഇന്ത്യയിലെ കോൺസ്റ്റാന്റിനോപ്പിൾ, കിഴക്കിന്റെ സുവർണ്ണനഗരം, ഷിറാസ്-ഇ-ഹിന്ദ് എന്നൊക്കെ ഈ നഗരത്തെ വിശേഷിപ്പിക്കപ്പെടാറുണ്ട്. ഉർദു, ഹിന്ദി എന്നിവയാണ്‌ പ്രധാനഭാഷകൾ. ഗോമതി നദി ലഖ്നൗവിലൂടെയൊഴുകുന്നു.

ലഖ്‌നൌ
Thumb
ലഖ്‌നൌ
26.86°N 80.92°E / 26.86; 80.92
ഭൂമിശാസ്ത്ര പ്രാധാന്യം മഹാനഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം ഉത്തർപ്രദേശ്
ഭരണസ്ഥാപനങ്ങൾ കോർപ്പറേഷൻ
മെയർ ദിനേഷ് ശർമ്മ
വിസ്തീർണ്ണം 2345ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 35,743[1]
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 
226 xxx
+91-522
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ
Remove ads

ചരിത്രം

1350 എ.ഡിക്ക് ശേഷം, ദില്ലി സുൽത്താനത്ത്, മുഗൾ വംശം, അവധിലെ നവാബുമാർ, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, ബ്രിട്ടീഷ് രാജ് എന്നിവയുടെ ഭരണത്തിൻ കീഴിലായിരുന്നു ലഖ്‌നൌ. പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിൽ അവധിലെ നവാബ് ഭരണത്തിൻകീഴിൽ ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായി ലക്നൊ വിവകസിച്ചു. ഇസ്ലാമികചിന്തയുടെയും സാഹിത്യത്തിന്റെയും കേന്ദ്രമായിരുന്നു അവിടം. അവിടത്തെ കൊട്ടാരങ്ങളും, മോസ്കുകളും സ്വകാര്യഭവനങ്ങളും വ്യത്യസ്തമായ വാസ്തുശിൽപശൈലിയാൽ ആകർഷണീയമായിരുന്നു.[2]

1857-ലെ ഇന്ത്യൻ കലാപം, ഇന്ത്യൻ സ്വാതന്ത്ര്യസമരം എന്നിവയിൽ പ്രധാനപങ്ക് വഹിച്ച ഒരു നഗരവുമാണിത്.

Remove ads

നഗര കാഴ്ചകൾ

ഇമാം ബറാ

ഭൂൽഭുലൈയാ

ഷാഹി ബൗളി

റൂമി ദർവാസാ

ജാമാ മസ്ജിദ്

ഛത്തർ മൻസിൽ

മോതി മഹൽ

ബ്രിട്ടീഷ് റസിഡൻസി

കാലാവസ്ഥ

ഡിസംബർ മുതൽ ഫെബ്രുവരി വരെ തണുപ്പുള്ളതും വരണ്ടതുയമായ ശൈത്യകാലം അനുഭവപ്പെടുന്ന ഇവിടെ ഏപ്രിൽ മുതൽ ജൂൺ വരെ ഉഷ്ണകാലവും ജൂൺ പകുതി മുതൽ സെപ്റ്റംബർ പകുതിവരെ മഴക്കാലവും അനുഭവപ്പെടുന്നു. മുഖ്യമായും തെക്കുപടിഞ്ഞാറൻ മൺസൂണിൽനിന്നും ഏകദേശം 1010 മില്ലീമീറ്റർ മഴ ലഭിക്കുന്നു.

കൂടുതൽ വിവരങ്ങൾ കാലാവസ്ഥ പട്ടിക for Lucknow ...

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads