ലാ പാൽമ

From Wikipedia, the free encyclopedia

ലാ പാൽമmap
Remove ads

ലാ പാൽമ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, ഓറഞ്ച് കൗണ്ടിയിലെ ഒരു നഗരമാണ്. 2000 ലെ യു.എസ്. സെൻസസ് പ്രകാരം 15,408 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ[7] 15,568 ആയി വർദ്ധിച്ചിരുന്നു.[8] 2013-ൽ സിഎൻഎൻ മണി മാഗസിൻ നടത്തിയ ഒരു സർവ്വേയിൽ, അമേരിക്കൻ ഐക്യനാടുകളിലെ ചെറിയ നഗരങ്ങളുടെയിടയിൽ (50,000 അല്ലെങ്കിൽ അതിൽ താഴെയുള്ളവ) ജീവിക്കാൻ പറ്റിയ മികച്ച സ്ഥലങ്ങളിൽ ലാ പാൽമ 31 ആം സ്ഥാനം നേടിയിരുന്നു.[9] 2007 ൽ ഇത് അമേരിക്കയിൽ ജീവിക്കാൻ പറ്റിയ മികച്ച നഗരങ്ങളിൽ 16 ആം സ്ഥാനത്തായിരുന്നു.[10] ചെറുതും സൗഹാർദ്ദപരവുമായ അയൽപക്കം, ഉന്നത നിലവാരമുള്ള സ്കൂളുകൾ, കുറഞ്ഞ കുറ്റകൃത്യ നിരക്ക്, ഓറഞ്ച് കൗണ്ടിയിലെ ഏറ്റവും കുറഞ്ഞ പോലീസ് പ്രതികരണ സമയം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിംഗ്.

വസ്തുതകൾ ലാ പാൽമ, കാലിഫോർണിയ, Country ...
Remove ads

ചരിത്രം

1955 ഒക്ടോബർ 26-ന് ലാ പാൽമ രൂപീകൃതമായി. യഥാർത്ഥത്തിൽ മേഖലയിലെ മൂന്നു ക്ഷീര നഗരങ്ങളിലൊന്നായ ഡയറിലാന്റായാണ് ഇതു സ്ഥാപിക്കപ്പെട്ടിരുന്നത് (സെറിറ്റോസിലെ ഡയറി വാലി, സൈപ്രസ് നഗരത്തിലെ ഡയറി സിറ്റി എന്നിവയാണ് മറ്റുള്ളവ), 1965-ൽ ക്ഷീര വ്യവസായം കിഴക്കോട്ടു നീങ്ങിയപ്പോൾ ആ പ്രദേശത്തിന്റെ സ്പാനിഷ് പാരമ്പര്യം പ്രധാന തെരുവീഥിയായ ലാ പാമാ അവന്യൂ എന്നിവയെ സ്മരിച്ച് ഈ സമൂഹം ലാ പൽമാ പേരുമാറ്റപ്പെട്ടു.[11]

ഭൂമിശാസ്ത്രം

ലാ പാൽമ സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 33°50′58″N 118°2′38″W (33.849327, -118.043951) ആണ്.[12] വടക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ സെറിറ്റോസ്, തെക്കും പടിഞ്ഞാറും സൈപ്രസ്, കിഴക്ക് ബ്യൂണ പാർക്ക് എന്നിവയുമായി ഈ നഗരം അതിർത്തി പങ്കിടുന്നു.

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾപ്രകാരം ഈ നഗരത്തിന്റെ ആകെ വിസത്രീർണ്ണം 1.83 ചതുരശ്ര മൈൽ (4.7 ചതുരശ്ര കിലോമീറ്റർ) ആണ്. അതിൽ 1.8 ചതുരശ്ര മൈൽ (4.7 ചതുരശ്ര കിലോമീറ്റർ) പ്രദേശം കരഭൂമിയും 0.02 ചതുരശ്ര മൈൽ (0.052 ചതുരശ്ര കിലോമീറ്റർ) അതായത് 1.32 ശതമാനം ഭൂപ്രദേശം ജലം ഉൾപ്പെട്ടതുമാണ്. പ്രാദേശിക വലിപ്പമനുസരിച്ച് ഇത് ഓറഞ്ച് കൗണ്ടിയിലെ ഏറ്റവും ചെറിയ നഗരമായി കണക്കാക്കപ്പെടുന്നു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads