ലാ പ്യുൻറ്റെ
From Wikipedia, the free encyclopedia
Remove ads
ലാ പ്യുൻറ്റെ, അമേരിക്കൻ ഐക്യാനാടുകളിലെ കാലിഫോർണിയിയിൽ ലോസ് ഏഞ്ചലസ് കൌണ്ടിയിലെ ഒരു നഗരമാണ്. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 39,816 ആയിരുന്നു. ലോസ് ഏഞ്ചലസ് നഗരകേന്ദ്രത്തിൽനിന്ന് 20 മൈൽ കിഴക്കായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
Remove ads
ചരിത്രം
ഇന്നത്തെ ലാ പ്യുൻറ്റെ നഗരം നിലനിൽക്കുന്ന പ്രദേശം യഥാർത്ഥത്തിൽ കിഷ് തദ്ദേശീയ ജനത ജീവിച്ചിരുന്ന പ്രദേശമായിരുന്നു. അവർ ആവിംഗ്ന എന്നു പേരുള്ള ഒരു ഗ്രാമത്തിൽ താമസിച്ചു. പരിഭാഷകർ ഇത് "സ്ഥിരവാസസ്ഥാനം" എന്നു പരിഭാഷപ്പെടുത്തുന്നു. സമീപത്തെ നിരവധി ഗ്രാമങ്ങളിൽക്കൂടി അധികാര സ്വാധീനമുണ്ടായിരുന്ന ആവംഗ്ന ചീഫ് മാത്തിയോ 1774ൽ മിഷൻ സാൻ ഗബ്രിയേലിന്റെ സ്വാധീനത്താൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ടു.[7]
1769 ൽ സ്പാനിഷ് പോർട്ടോളാ പര്യവേഷണ സംഘം അൽട്ടാ കാലിഫോർണിയയുടെ ഉൾനാടനൻ പ്രദേശങ്ങൾ കാണുന്ന ആദ്യ യൂറോപ്യന്മാരായി. ജൂലൈ 30 ന് ഈ സംഘം സാൻ ഗബ്രിയേൽ നദിയുടെ കിഴക്കുഭാഗത്ത് ബാസെറ്റ് എന്നറിയപ്പെടുന്ന ഇന്നത്തെ സംയോജിപ്പിക്കപ്പെടാത്ത പ്രദേശത്തു ക്യാമ്പ് ചെയ്തു. അടുത്ത ദിവസം, സാൻ ഗബ്രിയേൽ നദി മുറിച്ചുകടക്കാൻ ഒരു പാലം (സ്പാനിഷ് "പ്യൂൻടെ") നിർമ്മിക്കേണ്ടതുണ്ടെന്ന് ഫാദർ ജുവാൻ ക്രെസ്പി തന്റെ ഡയറിയിൽ എഴുതിയിരുന്നു.[8] മിഷൻ സാൻ ഗബ്രിയേൽ സ്ഥാപിതമായതോടെ, ആവിംഗ്നക്കു ചുറ്റുമുള്ള പ്രദേശവും ഇപ്പോഴത്തെ ലാ പ്യൂൻറ്റെ നഗരം നിലനിൽക്കുന്ന പ്രദേശവും മതപ്രവർത്തക സംഘത്തിന്റെ കാവൽപ്പുര, മേച്ചിൽപ്രദേശംഎന്നിവയുടെ ഭാഗമായി മാറി. കരമാർഗ്ഗം സഞ്ചരിച്ച് കാലിഫോർണിയയിലെത്തുന്ന ആദ്യ അമേരിക്കക്കാരായ ജെഡീഡിയ സ്മിത്തിന്റെ സംഘം 1826 നവംബറിൽ മേച്ചിൽപ്രദേശം സന്ദർശിച്ചു.[9]
1830 കളിൽ സുവിശേഷ സംഘങ്ങളുടെ മതേതരവത്ക്കരണത്തെ തുടർന്ന്, മുൻ ദൗത്യസംഘങ്ങളുടെ മേച്ചിൽപ്പുറങ്ങൾ സ്വകാര്യ ഉടമസ്ഥതയിലേയ്ക്കു കൈമാറ്റം ചെയ്യപ്പെട്ടു. 1842-ൽ ജോൺ റൌളാണ്ട്, വില്യം വർക്ക്മാൻ എന്നിവർക്ക് റാഞ്ചോ ലാ പ്യുൻറ്റയിലെ 48,000 ഏക്കർ (190 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം അനുവദിച്ചുകൊടുക്കപ്പെട്ടു. 1884 ൽ ഈ പ്രദേശത്തിന് സ്പാനിഷ് ഭാഷയിൽ പാലം എന്നർത്ഥം വരുന്ന പ്യുൻറ്റെ എന്ന പേരു നൽകപ്പെട്ടു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads