ലാ ഹബ്രാ
അമേരിക്കയിലെ കാലിഫോർണിയയിലുള്ള പട്ടണം From Wikipedia, the free encyclopedia
Remove ads
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, ഓറഞ്ച് കൗണ്ടിയുടെ വടക്കുപടിഞ്ഞാറൻ കോണിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് ലാ ഹബ്ര. 2010 ലെ അമേരിക്കൻ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 60,239 ആയിരുന്നു. ഇതുമായ ബന്ധപ്പെട്ട ലാ ഹബ്ര ഹൈറ്റ്സ് എന്ന പട്ടണം ലാ ഹബ്രയ്ക്ക് വടക്കായി ലോസ് ഏഞ്ചലസ് കൌണ്ടിയിലാണ് സ്ഥിതിചെയ്യുന്നത്.
Remove ads
ചരിത്രം
മലകൾക്കിടയിലൂടെയുള്ള ചുരം എന്ന അർത്ഥം വരുന്ന ഈ വടക്കൻ മലനിരകളിലൂടെയുള്ള പ്രകൃതിദത്ത ചുരം 1767 ജൂലൈ 30 ന് പോർട്ടോള പര്യവേഷണ സംഘത്തിലെ സ്പാനിഷ് പര്യവേക്ഷകരാണ് കണ്ടെത്തിയതും ഉപയോഗിച്ചതും.
1839 ൽ ഈ പ്രദേശം അൾട്ടാ കാലിഫോർണിയയുടെ ഭാഗമായിരുന്ന കാലത്ത് തെക്കൻ കാലിഫോർണിയയിലെ കുന്നിൻ ചെരുവുകളും താഴ്‍വരകളും കാലക്കൂട്ടങ്ങളുടേയും കുതിരക്കൂട്ടങ്ങളുടേയും മേച്ചിൽപ്രദേശമായിരുന്നു. ആ വർഷം 6,698 ഏക്കർ പ്രദേശം (27 ചതുരശ്ര കിലോമീറ്റർ) മരിയാനോ റെയസ് റോൾഡനു ഭൂമിഗ്രാന്റായി നൽകപ്പെടുകയും ഇദ്ദേഹം റാഞ്ചോ കാനാഡ ഡി ലാ ഹബ്ര എന്നു പേരിട്ടു വിളിക്കുകയും ചെയ്തു. 1860 കളിൽ ആബേൽ സ്റ്റേൺസ് എന്നയാൾ റാഞ്ചോ ലാ ഹബ്ര വിലയ്ക്കു വാങ്ങി.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads