വാഴക്കാല
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം From Wikipedia, the free encyclopedia
Remove ads
എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ [1]പെടുന്ന, കൊച്ചിയുടെ സമീപപ്രദേശമാണ് വാഴക്കാല. തൃക്കാക്കര നഗരസഭയ്ക്കു കീഴിലാണ് ഈ പ്രദേശം. ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും കുറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്ള ഒരിടമാണിത്.
Remove ads
സ്ഥാനം
ജില്ലാ കളക്റ്ററേറ്റിനും പ്രത്യേക സാമ്പത്തിക മേഖലയ്ക്കും ഇൻഫോപാർക്കിനും അരികിലായാണ് വാഴക്കാലയുടെ സ്ഥാനം. [2]
ജനസംഖ്യ
2001 ലെ കാനേഷുമാരി കണക്കനുസരിച്ച് വാഴക്കാലയിൽ 42,272 പേർ വസിക്കുന്നു. 49% പുരുഷന്മാരും 51% സ്ത്രീകളും എന്നാണ് കണക്ക്. സാക്ഷരത 84% ആണ്. 11% പേർ കുട്ടികളാണ്. [3]
ഗതാഗതം
കൊച്ചിൻ ഇന്റർനാഷണൽ വിമാനത്താവളം ഇവിടെ നിന്ന് 30 കിലോമീറ്റർ അകലെയാണ്. അടുത്തടുത്തായി എറണാകുളവും എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്നു. പ്രധാന ഗതാഗത മാർഗ്ഗം റോഡ് വഴിയാണ്. കൊച്ചിൻ സർവ്വകലാശാല 10 മിനിറ്റ് അകലെയാണ്.
വിദ്യാലയങ്ങൾ
*നവ നിർമ്മാൺ പബ്ലിക്ക് സ്കൂൾ. [4]
ആരാധനാലയങ്ങൾ
അവലംബങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads