വിറ്റിയർ

From Wikipedia, the free encyclopedia

വിറ്റിയർmap
Remove ads

വൈറ്റിയർ, അമേരിക്കൻ ഐക്യനാടുകളിൽ ദക്ഷിണ കാലിഫോർണിയിൽ ലോസ് ഏഞ്ചലസ് കൗണ്ടിയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിൽ 85,331 ആളുകളുണ്ടായിരുന്നു. 2000 സെൻസസിലെ കണക്കനുസരിച്ചുള്ള 83,680 ൽനിന്ന് 1,631 പേരുടെ വർദ്ധന ഇക്കാലയളവിലുണ്ടായി. നഗരവിസ്തൃതി 14.7 ചതുരശ്ര മൈൽ (38.0 ചതുരശ്ര കിലോമീറ്റർ) ആണ്. സമീപത്തെ മോണ്ടെബെല്ലോ നഗരം പോലെ, ഗേറ്റ്‍വേ നഗരങ്ങളുടെ ഭാഗമാണ് വൈറ്റിയർ. 1898 ഫെബ്രുവരിയിൽ വിറ്റീയർ സംയോജിപ്പിക്കപ്പെടുകയും 1955 ൽ ഒരു ചാർട്ടർ നഗരമായിത്തീരുകയും ചെയ്തു.[7] നഗരം കവിയായ ജോൺ ഗ്രീൻലീഫ് വൈറ്റിയറുടെ പേരിൽ അറിയപ്പെട്ടിരുന്നു വൈറ്റിയർ കോളേജ് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

വസ്തുതകൾ Whittier, California, Country ...
Remove ads

ചരിത്രം

ഈ നഗരത്തിൻറെ വേരുകൾ സ്പാനിഷ് സൈനികനായിരുന്ന മാനുവൽ നീറ്റോയുമായി ബന്ധപ്പെട്ടുകിടക്കുന്നു.[8] 1784 ൽ നീറ്റോയ്ക്ക് തൻറെ സൈനികസേവനത്തിനുള്ള പ്രതിഫലമായും കാലിഫോർണിയയിൽ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനുമായി 300,000 ഏക്കർ (1,200 ചതുരശ്രകിലോമീറ്റർ) പ്രദേശം "റാഞ്ചോ ലോസ് നീറ്റോസ്" എന്ന പേരിൽ ഒരു സ്പാനിഷ് ലാൻഡ് ഗ്രാൻറ് ആയി ലഭിച്ചിരുന്നു.[9] മിഷൻ സാൻ ഗബ്രിയേലുമായുള്ള തർക്കത്തിൻറ ഫലമായി 1790 ൽ നീറ്റോയ്ക്കു പതിച്ചു നൽകിയ ഭൂമിയുടെ വിസ്തൃതി കുറച്ചിരുന്നു.

Remove ads

ഭൂമിശാസ്ത്രം

വൈറ്റിയർ നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 33°57′56″N 118°1′28″W (33.5756, −118.128) ആണ്.[10] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 14.7 ചതുരശ്ര മൈൽ (38 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മുഴുവൻ കരഭൂമിയാണ്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads