വില്വാദ്രി പശു

From Wikipedia, the free encyclopedia

Remove ads

ഐതിഹ്യങ്ങളാലും തനത് ആചാരാനുഷ്ഠാനങ്ങളാലും ഉത്സവാഘോഷങ്ങളാലും സമ്പന്നമാണ് തൃശ്ശൂർ ജില്ലയിലെ തിരുവില്വാമല ഗ്രാമവും ആ നാടിന്റെ മുഖമുദ്രയായ ശ്രീവില്വാദ്രിനാഥ ക്ഷേത്രവും. നിളാ നദിയുടെ തിരുവില്വാമലക്കരയിൽ, സമുദ്രനിരപ്പിൽ നിന്നും നൂറ് അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചിരപുരാതനമായ ശ്രീ വില്വാദ്രിനാഥ ക്ഷേത്രം ഇന്ത്യയിലെ ശ്രീരാമ ക്ഷേത്രങ്ങളിൽ മുഖ്യമാണ്. ഇന്ത്യയിലെ തന്നെ അപൂർവ്വങ്ങളായ ലക്ഷ്മണ ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണെന്ന പെരുമയും വില്വാദ്രിനാഥ ക്ഷേത്രത്തിന് സ്വന്തം.തിരുവില്വാമലയെന്ന ഗ്രാമപേരിൽ നിന്നാണ് ഇതിന് വില്വാദ്രി എന്ന പേര് ലഭിച്ചത്.

വസ്തുതകൾ Conservation status, Other names ...


ആചാരപ്പെരുമയും ഐതിഹ്യസമ്പന്നതയും ആവോളമുള്ള തിരുവില്വാമല ഗ്രാമത്തിന്റെയും വില്വാദ്രി ക്ഷേത്രത്തിന്റെയും പൈതൃക പെരുമയിൽ പൊൻതൂവലായി മാറിയ ഒരു തനത് ജീവിവർഗ്ഗം കൂടിയുണ്ട് ആ ഗ്രാമത്തിൽ. വില്വാദ്രിനാഥന്റെ സ്വന്തം ഗോക്കൾ എന്നറിയപ്പെടുന്നതും ക്ഷേത്രാനുബന്ധിയായ ജീവനം നടത്തുന്നതുമായ വില്വാമലയിലെ തനതിനം വില്വാദ്രി പശുക്കളാണവ.

കഠിനമായ വരൾച്ചയെയും ചൂടിനേയും പ്രതിരോധിച്ച് ജീവിക്കാൻ ഇവയ്ക്ക് സാധിക്കുന്നു. പൊതുവേയുള്ള ഇളം തവിട്ട് നിറം ചൂടിനെ തടയാൻ സഹായിക്കുന്നു.

ഒരു മീറ്റർ വരെയാണ് പശുക്കളുടെ ഉയരം. ഇവയുടെ കാളകൾ ഒന്നര മീറ്റർ വരെ ഉയരമുള്ളവയാണ്. വെച്ചൂർ പശു, കാസർഗോഡ് കുള്ളൻ പശു എന്നീ ഇനങ്ങളെക്കാളും നീളവും ഉയരവും വില്വാദ്രി പശുക്കൾക്ക് ഉണ്ട്. പച്ചപ്പുല്ലിന്റ അഭാവമുണ്ടാകുമ്പോൾ, മൂർച്ചയുള്ള കൊമ്പ് കൊണ്ട് മരത്തിന്റെ തൊലി ഇളക്കിയെടുത്ത് കഴിക്കാനും ഇവയ്ക്ക് കഴിവുണ്ട്. ദൃഡമായ ശരീര പ്രകൃതമുള്ള ഇവയ്ക്ക് കുത്തനെയുള്ള മലകയറാൻ സാധിക്കുന്നു. ശരാശരി ആയുസ്സ് 30 വർഷമാണ്. പാലുൽപാദനം ശരാശരി 3 ലിറ്റർ.[1].

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads