വിൻഡോസ് എക്സ്‌പി
ഓപ്പറേറ്റിങ് സിസ്റ്റം From Wikipedia, the free encyclopedia
Remove ads
മൈക്രോസോഫ്റ്റ് കോർപറേഷൻ 2001-ൽ പുറത്തിറക്കിയ ഓപ്പറേറ്റിങ് സിസ്റ്റം ആണ് വിൻഡോസ് എക്സ് പി. കുറച്ചു സമയത്തിൽ തന്നെ ഈ ഉല്പന്നം ജനപ്രീതി പിടിച്ചുപറ്റി.
![]() | This article needs to be updated. |
എക്സ്പീരിയൻസ്("eXPerience) എന്നതിന്റെ ചുരുക്കമായാണ് എക്സ്.പി(XP) എന്ന പേര്[3]. വിൻഡോസ് 2000 പ്രൊഫെഷണൽ, വിൻഡോസ് എം.ഇ എന്നിവയ്ക്കു ശേഷം വന്ന എക്സ്.പി നിർമ്മിച്ചിരിക്കുന്നത് വിൻഡോസ് എൻ.റ്റി കെർണലിനെ അടിസ്ഥാനമാക്കിയാണ്. 2001 ഒക്ടോബർ 25-നാണ് ആദ്യ റിലീസ് നടന്നത്.
എക്സ്.പിയുടെ രണ്ട് പ്രധാനപ്പെട്ട പതിപ്പുകൾ താഴെപ്പറയുന്നവയാണ്.
- വിൻഡോസ് എക്സ്.പി ഹോം എഡിഷൻ, ഗാർഹിക ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ളത്,
- വിൻഡോസ് എക്സ്.പി പ്രൊഫെഷണൽ, കൂടുതൽ പ്രവർത്തനശേഷി ഉള്ളത് വ്യാവസായിക തലത്തിലും, കൂടുതൽ പ്രവർത്തനം നടക്കുന്ന മറ്റ് മേഖലകളിൽ ഉപയോഗിക്കുവാൻ തക്ക ശക്തി ഉള്ളത്.
മൾട്ടിമീഡിയ ഉപയോഗങ്ങൾക്കുവേണ്ടിയുള്ള വിൻഡോസ് എക്സ്.പി മീഡിയാ സെന്റർ എഡിഷൻ, ടാബ്ലറ്റ് പിസികൾക്കു വേണ്ടിയുള്ള വിൻഡോസ് എക്സ്.പി ടാബ്ലറ്റ് പിസി എഡിഷൻ തുടങ്ങിയ മറ്റ് പതിപ്പുകളും എക്സ്.പിക്കുണ്ട്. താമസിയാതെ രണ്ട് 64ബിറ്റ് പ്രൊസസ്സർ ആർക്കിടെക്റ്ററുകൾക്ക് വേണ്ടിയുള്ള എക്സ്.പി പതിപ്പുകൾ മൈക്രോസോഫ്റ്റ് ഇറക്കി,
- വിൻഡോസ് എക്സ്.പി 64-ബിറ്റ് പതിപ്പ് ഇന്റൽ ഇറ്റാനിയം(Itanium) അഥവാ ഐ.എ-64(IA-64) പ്രൊസസ്സറിനു വേണ്ടിയുള്ളതും
- വിൻഡോസ് എക്സ്.പി 64 പ്രൊഫെഷണൽ എക്സ്64 പതിപ്പ് എക്സ്86-64(x86-64) പ്രൊസസ്സ്റുകൾക്ക് വേണ്ടിയും.
ഇതിന് പുറമെ വിൻഡോസ് എക്സ്.പി എംബഡഡ്, പ്രത്യേക മാർക്കറ്റുകളെ ലക്ഷ്യമാക്കിയുള്ള വിൻഡോസ് എക്സ്.പി സ്റ്റാർട്ടർ പതിപ്പ് എന്നിങ്ങനെയുള്ള പതിപ്പുകളും ഉണ്ട്.
Remove ads
സിസ്റ്റം ആവശ്യകതകൾ
വിൻഡോസ് എക്സ്.പി ഹോം/പ്രൊഫെഷണൽ പതിപ്പുകൾ ഉപയോഗിക്കുവാൻ ആവശ്യമുള്ള ഹാർഡ്‌വെയർ വിശദാംശങ്ങൾ തഴെപ്പറയുന്നു:[4]
Remove ads
സർവീസ് പാക്ക്
മൈക്രോസോഫ്റ്റ് പുറത്തിറക്കുന്ന അപ്ഡേറ്റുകൾ അടങ്ങുന്ന ഒരു പാക്കേജ് ആണു സർവീസ് പാക്ക്. ഇതിനകം മൂന്നു സർവീസ് പാക്കുകൾ ഇറക്കി കഴിഞ്ഞു.
വിൻഡോസ് എക്സ് പി ഡെസ്ക്റ്റടോപ് തീമുകൾ
വിൻഡോസിന്റെ മറ്റു പതിപ്പുകളിൽ നിന്നും വ്യത്യാസമായി എക്സ്പി യിൽ ലുണ (Luna) എന്ന തീം ഉൾപ്പെടുത്തിയിടുണ്ട്.
മറ്റു തീമുകൾ:-
- സൂൺ തീം,
- 4പതാസ് തീം,
- റീ റീ കാവോ സാൻ തീം,
- സാൻ ഫെർമിൻ തീം,
- നുനാവറ്റ് തീം,
- ഒണ്ടാറിയൊ തീം,
- പോർതുഗീസ് ഡിസ്കവറീസ് തീം,
- റൊയാൽ തീം,
- റൊയാൽ നൊയർ തീം,
- ക്രിസ്തുമസ് തീം,
- ബ്രസീലിയൻ ബീച്ചസ് തീം,
- ബ്രസീലിയൻ കാർണിവൽ തീം
ഈ തീമുകൾ എക്സ്പി യിൽ ഉണ്ടായിരിക്കില്ല. പകരം നമ്മൾ മൈക്രോസോഫ്റ്റിൽ നിന്നും ഡൗൺലോഡ് ചെയ്യണം.
ഇതുംകാണുക
പുറമെനിന്നുള്ള കണ്ണികൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads