വിൻഡോസ് വിസ്റ്റ
ഓപ്പറേറ്റിങ് സിസ്റ്റം From Wikipedia, the free encyclopedia
Remove ads
മൈക്രോസോഫ്റ്റ് വിൻഡോസിൻറെ ഒരു പതിപ്പാണ് വിൻഡോസ് വിസ്റ്റ. മെച്ചപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളാണ് വിസ്റ്റയുടെ ഒരു പ്രധാന സവിശേഷതയായി മൈക്രോസോഫ്റ്റ് പറയുന്നത്. 2005 ജൂലൈ 22ന് മൈക്രോസോഫ്റ്റിൻറെ പ്രഖ്യാപനമുണ്ടാകുന്നതിന് മുൻപ് വരെ വിസ്റ്റ ലോങ്ഹോൺ എന്ന വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്.
Remove ads
2007 ജനുവരി 30-നാണ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റം ലോകമെമ്പാടുമായി പുറത്തിറക്കിയത്. ഹിന്ദിയടക്കമുള്ള 18 ഇന്ത്യൻ ഭാഷകളിലായാണ് ആദ്യപതിപ്പ് പുറത്തിറങ്ങിയത്. ഒരു വർഷത്തിനുള്ളിൽത്തന്നെ 13 ഇന്ത്യൻ ഭാഷകൾ കൂടി ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വിസ്റ്റ പുറത്തിറക്കാനും പദ്ധതിയുണ്ട്. ഇതിനോടൊപ്പം തന്നെ മൈക്രോസോഫ്റ്റ് ഓഫീസിൻറെ പുതിയ പതിപ്പായ ഓഫീസ് 2007-ഉം പുറത്തിറക്കിയിട്ടുണ്ട്.
Remove ads
മെച്ചപ്പെടുത്തിയ സൗകര്യങ്ങൾ
- വിൻഡോസ് എയ്റോ: വിൻഡോസ് വിസ്റ്റയിൽ പുതുതായി രൂപകല്പന ചെയ്ത ഗ്രാഫിക്കൽ യൂസർ ഇൻറർഫേസാണ് എയ്റോ. ഹാർഡ് വെയർ അടിസ്ഥാനമായാണ് ഇത് പ്രവർത്തിക്കുന്നത്. ഓഥൻറിക്, എനർജെറ്റിക്, റിഫ്ളക്ടീവ് ഓപ്പൺ എന്നീ വാക്കുകളുടെ ആദ്യാക്ഷരങ്ങൾ ചേർത്താണ് എയ്റോ എന്ന വാക്ക് ഉണ്ടാക്കിയത്.
- വിൻഡോസ് ഷെൽ
- വിൻഡോസ് ഇൻറർനെറ്റ് എക്സ്പ്ലോറർ 7 [1]
- വിൻഡോസ് മീഡിയ പ്ലെയർ 11
- വിൻഡോസ് സൈഡ്ബാർ: കാലാവസ്ഥയും മറ്റും കാണിക്കുന്ന ഡെസ്ക്ടോപ്പ് ഗാഡ്ജറ്റുകൾ ഉള്ള പുതിയ പാനൽ. ഇത് സ്ക്രീനിൻറെ വലത് വശത്തായി കാണാം.
- വിൻഡോസ് മെയിൽ: വിൻഡോസ് വിസ്റ്റയിൽ ഔട്ട്ലുക്ക് എക്സ്പ്രെസിന് പകരമാണ് വിൻഡോസ് മെയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.[2]
- വിൻഡോസ് കലണ്ടർ
- വിൻഡോസ് ഡിവിഡി മേക്കർ കണ്ടൻറിനനുസരിച്ച് ഡിവിഡി നിർമ്മിക്കാൻ കഴിവുള്ള പ്രോഗ്രാം. ഇത് വിൻഡോസ് മൂവി മേക്കറിനൊപ്പമാണ് വരുന്നത്. വിൻഡോസ് വിസ്റ്റ അൾട്ടിമേറ്റ് എഡിഷനിൽ മാത്രമേ ഈ പ്രോഗ്രാം ഉള്ളൂ.
- വിൻഡോസ് മീഡിയ സെൻറർ
- വിൻഡോസ് മൊബൈലിറ്റി സെൻറർ
- ഷാഡോ കോപ്പി
സുരക്ഷ സൗകര്യങ്ങൾ
വളരെയധികം സുരക്ഷ സൗകര്യങ്ങൾ വിൻഡോസ് വിസ്റ്റയിലുണ്ട്.
Remove ads
എഡിഷനുകൾ
വിൻഡോസ് വിസ്റ്റ ആറ് എഡിഷനുകളിൽ ലഭ്യമാണ്. ഇതിൽ അഞ്ച് എഡിഷനുകൾ 32-ബിറ്റ്(X86), 64-ബിറ്റ്(X64) ആർക്കിടെകചറുകളിൽ ലഭ്യമാണ്. വിൻഡോസ് വിസ്റ്റ സ്റ്റാർട്ടർ എഡിഷൻ 32-ബിറ്റിൽ മാത്രമേ ലഭിക്കൂ.
- വിൻഡോസ് വിസ്റ്റ സ്റ്റാർട്ടർ: വികസ്വര രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് വിസ്റ്റ സ്റ്റാർട്ടർ പുറത്തിറക്കിയിരിക്കുന്നത്.
- വിൻഡോസ് വിസ്റ്റ ഹോം ബേസിക്: വീട്ടാവശ്യത്തിനായി രൂപകല്പന ചെയ്തതാണ്. വിൻഡോസ് വിസ്റ്റ ഹോം ബേസിക്. ഇതിൽ നൂതനമായ മീഡിയ സപ്പോർട്ട് ഉണ്ടാകില്ല. 8 ജി.ബി. മെമ്മറിയെ വരെ ഈ എഡിഷൻ പിന്തുണയ്ക്കും.
- വിൻഡോസ് വിസ്റ്റ ഹോം പ്രീമിയം: വീട്ടാവശ്യത്തിനായി രൂപകല്പന ചെയ്തതാണ് വിൻഡോസ് വിസ്റ്റ ഹോം പ്രീമിയം. എന്നാൽ ബേസിക്കിൽ നിന്ന് വ്യത്യസ്തമായി എച്ച്ഡി ടിവി പിന്തുണ, ഡിവിഡി ഓഫറിംഗ് എന്നീ നൂതന സവിശേഷതകൾ ഇതിൽ ലഭ്യമാകും. 16 ജി.ബി. മെമ്മറിയെ വരെ ഈ എഡിഷൻ പിന്തുണയ്ക്കും.
- വിൻഡോസ് വിസ്റ്റ ബിസിനസ്: ബിസിനസ് വിപണിയെ ലക്ഷ്യമിടുന്ന വിൻഡോസ് വിസ്റ്റ ബിസിനസ്, വിൻഡോസ് എക്സ്പി പ്രൊഫഷണലിന് സമാനമാണ്. ഹോം പ്രീമിയത്തിലേത് പോലെ മീഡിയ സെൻറർ ഫീച്ചറുകൾ ഇതിൽ ലഭ്യമല്ല. 128 ജി.ബി. മെമ്മറിയെ വരെ ഈ എഡിഷൻ പിന്തുണയ്ക്കും.
- വിൻഡോസ് വിസ്റ്റ എൻറർപ്രൈസ്:
- വിൻഡോസ് വിസ്റ്റ അൾട്ടിമേറ്റ്: ഹോം പ്രീമിയത്തിൻറെയും എൻറർപ്രൈസ് എഡിഷൻറെയും സവിശേഷതകൾ കൂട്ടികലർത്തിയാണ് വിൻഡോസ് വിസ്റ്റ അൾട്ടിമേറ്റ് എഡിഷൻ നിർമ്മിക്കുന്നത്.
Remove ads
ഹാർഡ് വെയർ ആവശ്യതകൾ
Remove ads
വിമർശനങ്ങൾ
ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലേക്ക് സ്വന്തം വെബ് ബ്രൗസർ ഇണക്കിച്ചേർത്ത് വിൽക്കാനുള്ള മൈക്രോസോഫ്റ്റിന്റെ ശ്രമമായിരുന്നു വിൻഡോസ് എക്സ്പി എങ്കിൽ, വിസ്റ്റ ഡിജിറ്റൽ റൈറ്റ‍്സ് മാനേജ്മെന്റ് കൂട്ടിച്ചേർത്തു വിൽക്കാനുള്ള ശ്രമമാണ് എന്ന് ബാഡ് വിസ്റ്റ കാമ്പെയിൻ അഭിപ്രായപ്പെടുന്നു.
കൂടുതൽ വിവരങ്ങൾ
- വിൻഡോസ് വിസ്റ്റയുടെ ഹോം പേജ് Archived 2014-11-02 at the Wayback Machine
- വിൻഡോസ് വിസ്റ്റയെപ്പറ്റിയുള്ള ഔദ്യോഗിക ബ്ലോഗ് Archived 2006-11-08 at the Wayback Machine
- ബാഡ് വിസ്റ്റ കാമ്പെയിൻ - മൈക്രോസോഫ്റ്റിന്റെ ആത്മഹത്യാകുറിപ്പിന്റെ വിശകലനം എന്ന ബ്ലോഗ് ലേഖനം[പ്രവർത്തിക്കാത്ത കണ്ണി]
- Tweak Vista Archived 2007-10-12 at the Wayback Machine - Make the best of Windows Vista with the free tweaks from Tweak Vista!
Remove ads
അവലംബം
ഗാലറി
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads