വെണ്ണല

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം From Wikipedia, the free encyclopedia

വെണ്ണലmap
Remove ads

10°0′0″N 76°18′0″E എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിലെ ഒരു സ്ഥലമാണ് വെണ്ണല. കൊച്ചി മഹാനഗരസഭയിലെ 42, 43 എന്നീ ഡിവിഷനുകൾ ഉൾപ്പെടുന്ന പ്രദേശമാണിതു്.

വസ്തുതകൾ

2007-ൽ ശതാബ്ദി ആഘോഷിച്ച വെണ്ണല സർക്കാർ വിദ്യാലയമാണു് ഇവിടത്തെ പ്രധാന വിദ്യഭ്യാസസ്ഥാപനം. കേരളത്തിലെ പ്രമുഖ വ്യവസായസ്ഥാപനമായ വി-ഗാർഡിന്റെ പ്രധാന നിർമ്മാണശാലയും, കാര്യാലയവും ഇവിടെയാണു് സ്ഥിതിചെയ്യുന്നതു്.

പണ്ടു് കടൽ വെണ്ണലവരെ വ്യാപിച്ചിരുന്നവെന്നാണു് പറയുന്നതു്[2]. നൂരയും പതയും നിറഞ്ഞ വെളുത്ത അലകളുള്ള പ്രദേശമായതിനാലാണു് വെണ്ണല എന്ന പേരു് ലഭിച്ചതെന്നാന്നു് പറയുന്നതു്. തീരദേശസ്വഭാവം കാട്ടുന്ന വെണ്ണലയുടെ തൊട്ടുകിഴക്കുള്ള പാലച്ചുവടിനു് ഇടനാടിന്റെ സ്വഭാവമാണു്. അതു് ഈ വാദത്തിനു് ഉപോദ്ബലകമായി കണക്കാക്കപ്പെടുന്നു.

പ്രമുഖ ദേവാലയങ്ങളായ വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രം, സെന്റ് സെബാസ്റ്റ്യൻസ് പള്ളി, ചളിക്കവട്ടം ജുമാ മസ്ജിദ് എന്നിവ സ്ഥിതിചെയ്യുന്നതു് വെണ്ണലയിലാണു്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads