വെന്നിമല

From Wikipedia, the free encyclopedia

വെന്നിമലmap
Remove ads

കേരളത്തിലെ കോട്ടയം ജില്ലയിലെ പുതുപ്പള്ളി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് വെന്നിമല. [1] കോട്ടയം നഗരത്തിൽ നിന്നും 16 കിലോമീറ്റർ (9.9 മൈ) കിഴക്ക് ഭാഗത്താണ് ഈ പ്രദേശം.[2] പശ്ചിമ കേരളത്തിലെ പട്ടണങ്ങൾക്കും പശ്ചിമഘട്ട മലകൾക്കുമിടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഒരു കാലത്ത് ഇടതൂർന്ന വനമായിരുന്നു വെന്നിമല.

വസ്തുതകൾ വെന്നിമല, Country ...

ഹിന്ദു പുരാണങ്ങളിലെ വിവരണമനുസരിച്ച്, ത്രേതായുഗത്തിൽ ശ്രീരാമനും ലക്ഷ്മണനും ഈ സ്ഥലം സന്ദർശിച്ചുവെന്നാണ് ഐതിഹ്യം. പ്രാദേശിക ഋഷിമാരെ ഭീഷണിപ്പെടുത്തി ഉപദ്രവിച്ച നിരവധി അസുരന്മാരെ ലക്ഷ്മണൻ വധിച്ചുവെന്നാണ് വിശ്വാസം. അസുരന്മാരുടെ മേൽ ലക്ഷ്മന്റെ വിജയം ആഘോഷിച്ച ഗ്രാമത്തിന് വിജയാദ്രി എന്ന് പേര് ലഭിച്ചുവെന്നും അത് വെന്നിമലയെന്ന പേരിന് കാരണമായെന്നും വിശ്വസിക്കുന്നു. [3] [4] [5]

Remove ads

ചരിത്രം

14-ആം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഉണ്ണുനീലി സന്ദേശത്തിൽ വെന്നിമലയേയും മണികണ്ഠപുരത്തേയും തെക്കുംകൂർ രാജവംശത്തിന്റെ, തലസ്ഥാനമായി വിവരിക്കുന്നുണ്ട്.[6] തെക്കുംകൂർ രാജാവിനെക്കുറിച്ചും രാജ്യത്തെ പുരോഗതികളെക്കുറിച്ചും കവിതയിൽ വിവരണമുണ്ട്. ഏകദേശം 1,000 വർഷം മുമ്പാണ് മനുഷ്യർ ഇവിടെ താമസമാക്കിയത് എന്ന് കരുതപ്പെടുന്നു.

വെന്നിമല ക്ഷേത്രം

ഈ കുന്നിൽമുകളിൽ, ഒരു ക്ഷേത്രമുണ്ട്. ഇത് ഭാസ്‌കരവർമ്മൻ നിർമ്മിച്ചതാണത്രേ. ഇപ്പോഴത്തെ ക്ഷേത്രത്തിന്റെ നിർമ്മിതി പിന്നീടുള്ളതാകാമെങ്കിലും ക്ഷേത്രത്തിന് ഏകദേശം 1,000 വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. പ്രധാന വിഗ്രഹം ലക്ഷ്മണ പെരുമാൾ ആണ്. ഈ ക്ഷേത്രത്തെ സംരക്ഷിത സ്മാരകമായി കേരള സർക്കാർ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. തെക്കുംകൂർ രാജവംശത്തിന്റെ പ്രാരംഭ ആസ്ഥാനമാണ് വെന്നിമല.[7]

Remove ads

ഷഡ്‌കാലഗോവിന്ദമാരാർ

Thumb
ഷഡ്‌കാലഗോവിന്ദമാരാർ സ്മാരക മന്ദിരം, വെന്നിമല

വിഖ്യാത കർണ്ണാടകസംഗീതജ്ഞനായിരുന്നു ഷഡ്കാലഗോവിന്ദമാരാരുടെ ജന്മഗൃഹം വെന്നിമലയിലായിരുന്നു. ഗോവിന്ദമാരാരുടെ സ്മരണ നിലനിർത്തുന്നതിനായി ഇവിടെ ഒരു സ്മാരക മന്ദിരമുണ്ട്.

ചിത്രശാല

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads