വെസ്റ്റ്മിനിസ്റ്റർ
From Wikipedia, the free encyclopedia
Remove ads
വെസ്റ്റ്മിനിസ്റ്റർ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, ഓറഞ്ച് കൌണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്.
1980 കളിൽ ഈ നഗരത്തിൽ കുടിയേറിയ വിയറ്റ്നാമീസ് അഭയാർഥികളുടെ പേരിലാണ് ഈ നഗരം അറിയപ്പെടുന്നത്. ഇപ്പോൾ ഔദ്യോഗികമായി ലിറ്റിൽ സൈഗോൺ എന്നു നാമകരണം ചെയ്യപ്പെട്ട പ്രദേശത്ത് അവർ വൻതോതിൽ കുടിയേറുകയും അനൌദ്യോഗികമായി ഈ പ്രദേശം പ്രവാസികളായ വിയറ്റ്നാമുകരുടെ “തലസ്ഥാനം” എന്നറിയപ്പെടുകയും ചെയ്തു. 36,058 വിയറ്റ്നാം അമേരിക്കക്കാരുള്ളതായി കണക്കാക്കപ്പെടുന്നു. 2010 ലെ കണക്കുകൾപ്രകാരം നഗര ജനസംഖ്യയിലെ 40.2 വിയറ്റ്നാം അമേരിക്കക്കാരായിരുന്നു. പടിഞ്ഞാറ് സീൽ ബീച്ച് നഗരം, വടക്കും കിഴക്കും ഗാർഡൻ ഗ്രോവ്, തെക്ക് ഹണ്ടിംഗ്ടൺ ബീച്ച്, ഫൌണ്ടൻ വാലി എന്നിവയാൽ ഈ നഗരം കടൽത്തീരമില്ലാതെ വലയം ചെയ്യപ്പെട്ടിരിക്കുന്നു. ഓറഞ്ച് കൌണ്ടയുടെ ആസ്ഥാനമായ സാന്താ അന കിഴക്കു വശത്ത് തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു. തെക്കുവശത്ത് മിഡ്‍വേ സിറ്റിയും ഹണ്ടിംഗ്ടണ് ബീച്ചുമായി അതിരിടുന്ന ഒരു ചെറിയ പ്രദേശമൊഴികെയുള്ള മിഡ്‍വേ സിറ്റിയുടെ സംയോജിപ്പിക്കപ്പെടാത്ത മറ്റു പ്രദേശങ്ങളുമായി വെസ്റ്റ്മിനിസ്റ്റർ അതിർത്തി പങ്കിടുന്നു. 1870 ൽ ഒരു പ്രസ്ബിറ്റേറിയൻ ടെമ്പറൻസ് കോളനിയായി ലെമുവേൽ വെബ്ബർ എന്ന വൈദികനാണ് വെസ്റ്റ്മിനിസ്റ്റർ സ്ഥാപിച്ചത്. 1957 ൽ ഈ നഗരം കാലിഫോർണിയയിലെ ഓറഞ്ച് കൌണ്ടിയിലേയ്ക്ക് സംയോജിപ്പിക്കപ്പെട്ടു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads