വൈദ്യുതിനിലയം

From Wikipedia, the free encyclopedia

വൈദ്യുതിനിലയം
Remove ads

വ്യാവസായികമായി വൈദ്യുതി ഉത്പാദിപ്പിക്കാനുപയോഗിക്കുന്ന സംവിധാനങ്ങളെയാണ് വൈദ്യുതി നിലയം (Power house or Power station) എന്നു പറയുന്നത്[1][2][3]. ഗതികോർജ്ജത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജെനറേറ്ററുകളാണ് ഒരു വൈദ്യുത നിലയത്തിലെ പ്രധാന ഘടകം. ജെനറേറ്ററുകൾക്ക് ഊർജ്ജം പ്രദാനം ചെയ്യുന്ന സ്രോതസ്സുകളുടെയും സാങ്കേതികവിദ്യയുടെയും അടിസ്ഥാനത്തിൽ വൈദ്യുത നിലയങ്ങളെ പലതായി തരം തിരിച്ചിരിക്കുന്നു. ലോകത്തെ ഭൂരിഭാഗം നിലയങ്ങളും ഉപയോഗിക്കുന്നത് കൽക്കരി, പെട്രോളിയം, വാതക ഇന്ധനം (നാച്ചുറൽ ഗാസ്) തുടങ്ങിയ മണ്ണിനടിയിൽ നിന്ന് ലഭിക്കുന്ന ഫോസിൽ ഇന്ധനങ്ങളാണ്. പുനരുപയോഗയോഗ്യമായ ജലം, കാറ്റ്, സൂര്യപ്രകാശം എന്നിവ ഉപയോഗിക്കുന്ന വൈദ്യുത നിലയങ്ങളും ആണവ ഇന്ധനങ്ങൾ ഉപയോഗിക്കുന്നവയും ഉണ്ട്.

Thumb
ബിഗ് ബെൻഡ് പവർ സ്റ്റേഷൻ

ഉത്പാദനത്തിനുപയോഗിക്കുന്ന ഊർജ്ജസ്രോതസ്സുകളെ ആധാരമാക്കി വൈദ്യുതോൽപ്പാദനനിലയങ്ങളെ വകതിരിച്ചിട്ടുണ്ട്. ജലവൈദ്യുത നിലയങ്ങൾ, താപവൈദ്യുതനിലയങ്ങൾ, ആണവവൈദ്യുതനിലയങ്ങൾ എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ. കാറ്റിൽ നിന്നും, സൗരോർജ്ജത്തിൽ നിന്നും, തിരമാലകളിൽ നിന്നും വൈദ്യുതിഉല്പ്പദിപ്പിക്കുന്ന നിലയങ്ങളുമുണ്ട്. അപാരമ്പര്യ വൈദ്യുതനിലയങ്ങൾ എന്ന് അവയെ പൊതുവെ വിളിക്കുന്നു.

ഊർജ്ജസ്രോതസ്സുകളനുസരിച്ച്, ഉല്പാദനനിലയത്തിൽ സ്ഥാപിച്ചിരിക്കുന്ന യന്ത്രോപകരണ സംവിധാനങ്ങൾക്ക് വ്യത്യാസമുണ്ടായിരിക്കും.

Remove ads

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads