ശ്രീ രാമവർമ്മ ഹയർ സെക്കൻഡറി സ്കൂൾ
എറണാകുളത്ത് സ്ഥിതിചെയ്യുന്ന സ്ക്കൂൾ From Wikipedia, the free encyclopedia
Remove ads
ശ്രീ രാമവർമ്മ ഹയർ സെക്കൻഡറി സ്കൂൾ, അഥവാ ജനപ്രിയമായി എസ്ആർവി സ്കൂൾ എന്നും അറിയപ്പെടുന്ന ഈ വിദ്യാലയം, ഇന്ത്യയിലെ കേരള സംസ്ഥാനത്തിലെ, കൊച്ചി നഗരത്തിലെ ഏറ്റവും വലിയ സർക്കാർ ഉടമസ്ഥതയിലുള്ള സ്കൂളാണ്.[1] 1845-ൽ കൊച്ചി രാജകുടുംബം ഇംഗ്ലീഷ് പ്രാഥമിക വിദാലയം എന്ന പേരിലാണ് ഇത് സ്ഥാപിച്ചത്.[2] സ്ഥാപക രാജകുടുംബത്തിലെ രാമവർമ്മ രാജാവിന്റെ പേരിലാണ് പിന്നീട് ഈ വിദ്യാലയം അറിയപ്പെട്ടത്. 1947-ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനും, 1956-ൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പുനഃസംഘടനയ്ക്കും ശേഷം, വിദാലയം ഇപ്പോൾ ഉടമസ്ഥതയിലുള്ളതും പ്രവർത്തിപ്പിക്കുന്നതുമായ കേരള സർക്കാരിന് കൈമാറി.
Remove ads
ചരിത്രം
1845-ൽ, കൊച്ചി ദിവാൻ ടി. ശങ്കര വാര്യർ സ്ഥാപിച്ച എറണാകുളം മഹാരാജാസ് കോളേജിന്റെ കാമ്പസിലാണ് ഇംഗ്ലീഷ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിതമായത്. 1865-ൽ ഇത് രാജാസ് സ്കൂൾ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു, 1875-ൽ ഒരു കോളേജായി ഉയർത്തപ്പെട്ടു. പിന്നീട് സ്കൂളിനെ കോളേജിൽ നിന്ന് വേർപെടുത്തി, ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി, ശ്രീ രാമ വർമ്മ ഹൈസ്കൂൾ എന്ന് പുനർനാമകരണം ചെയ്തു.
സംഘടന
ശ്രീരാമവർമ്മ ഹയർ സെക്കൻഡറി സ്കൂൾ 1 മുതൽ 12 വരെയുള്ള ക്ലാസുകളിലേക്കുള്ള പാഠ്യപദ്ധതി വാഗ്ദാനം ചെയ്യുന്നു. സ്കൂളിനെ ഭരണപരമായി നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു: ലോവർ പ്രൈമറി (1 മുതൽ 4 വരെ ഗ്രേഡുകൾ), അപ്പർ പ്രൈമറി (5 മുതൽ 7 വരെ ഗ്രേഡുകൾ), ഹൈസ്കൂൾ (8 മുതൽ 10 വരെ ഗ്രേഡുകൾ), ഹയർ സെക്കൻഡറി (11 ഉം 12 ഉം ഗ്രേഡുകൾ).[3] വ്യത്യസ്ത വിഭാഗങ്ങൾക്ക്, അടുത്തടുത്താണെങ്കിലും, പ്രത്യേക കാമ്പസുകളും പ്രത്യേക ഭരണസംവിധാനവുമുണ്ട്.
Remove ads
സ്പേസ് മ്യൂസിയം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
