ശർക്കര

From Wikipedia, the free encyclopedia

ശർക്കര
Remove ads

കരിമ്പിൽ നിന്നുണ്ടാക്കുന്ന അസംസ്കൃതമായ ഒരു മധുരവസ്തുവാണ്‌ ശർക്കര. ഏഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിൽ ഇത് നിർമ്മിച്ചുപയോഗിക്കുന്നു. വടക്കേ മലബാറിൽ ഇതിനെ വെല്ലം എന്നും വിളിക്കുന്നു. പ്രധാനമായും ആഹാര വസ്തുക്കളിൽ മധുരത്തിന് വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്.

Thumb
ശർക്കര
വസ്തുതകൾ

ആദ്യകാലങ്ങളിൽ ഇന്ത്യയിലെ സാധാരണക്കാർ മധുരത്തിന് വേണ്ടി ശർക്കരയായിരുന്നു ഉപയോഗിച്ചിരുന്നത്. ശർക്കരയിൽ നിന്നും പരലുകൾ വേർതിരിച്ചെടുക്കുന്ന പഞ്ചസാര സമ്പന്നർക്ക് മാത്രം ലഭ്യമാകുന്ന ഒന്നായിരുന്നു. ഇന്ന് പഞ്ചസാരയുടെ ഉപയോഗം വ്യാപകമായിട്ടുണ്ടെങ്കിലും പായസം പോലുള്ള ചില പ്രത്യേക വിഭവങ്ങൾ, ചില പലഹാരങ്ങൾ തുടങ്ങിയവ തയ്യാറാക്കുന്നതിന്‌ ശർക്കര തന്നെ ഉപയോഗിക്കുന്നു.

ശർക്കരയിൽ പോഷക മൂല്യം കുറവാണ്. പഞ്ചസാര ആണ് ശർക്കരയിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത്. നൂറ് ഗ്രാം ശർക്കരയിൽ 383 കാലറി ഊർജം അടങ്ങിയിരിക്കുന്നു. അതിനാൽ ഇത് അമിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഭക്ഷ്യ വസ്തുക്കളിൽ ശർക്കര (അഥവാ പഞ്ചസാര) നിയന്ത്രിതമായി മാത്രം ചേർക്കുന്നതാണ് അഭികാമ്യം. പ്രത്യേകിച്ച് പ്രമേഹം, ഹൃദ്രോഗം, അമിത കൊളസ്ട്രോൾ, ഫാറ്റി ലിവർ, അമിതവണ്ണം, ഉദ്ധാരണശേഷിക്കുറവ് തുടങ്ങിയ ജീവിതശൈലീരോഗങ്ങൾ ഉള്ളവർ ശർക്കരയുടെ ഉപയോഗം നിയന്ത്രിക്കേണ്ടതാണ്.

എന്നാൽ പഞ്ചസാരയുമായി താരതമ്യം ചെയ്യുമ്പോൾ ഇതിൽ ചില സൂക്ഷ്മ പോഷകങ്ങൾ ചെറിയ അളവിൽ അടങ്ങിയിരിക്കുന്നതായി കാണാം. ഇതിൽ അയൺ അഥവാ ഇരുമ്പ്, പൊട്ടാസ്യം, മഗ്‌നിഷ്യം, കാൽസ്യം, ഫോസ്ഫോറസ്, സിങ്ക്, ബി കോംപ്ലക്സ് വിറ്റാമിനുകൾ, വിറ്റാമിൻ എ തുടങ്ങിയവ ഉൾപ്പെടുന്നു. അതിനാൽ പഞ്ചസാരയേക്കാൾ അല്പം മെച്ചമാണ് ശർക്കര എന്ന്‌ പറയാം.[1]‌.

Remove ads

നിർമ്മാണം

വെട്ടിയെടുത്ത കരിമ്പ്, ഇലകൾ നീക്കം ചെയ്ത് ഒരു ചക്കിൽ ചതച്ച് നീരെടുക്കുന്നു. പോത്തുകളോ ഒട്ടകമോ വലിക്കുന്ന ചക്കാണ് ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. ഇങ്ങനെ ലഭിക്കുന്ന കരിമ്പ്നീര്, വലിയ സംഭരണികളിലാക്കി തിളപ്പിക്കുന്നു. തിളക്കുമ്പോൾ പരലുകൾ അടങ്ങിയ കുഴമ്പ് മുകളിലെത്തുന്നു. ഇത്‌ വേർതിരിച്ചെടുത്ത് അച്ചുകളിൽ ഒഴിച്ച് ശർക്കരയാക്കി വാർത്തെടുക്കുന്നു[1].

ചിത്രശാല

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads