ഷിബു സോറൻ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia

ഷിബു സോറൻ
Remove ads

2020 മുതൽ 2025 വരെ ജാർഖണ്ഡിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്ന മുതിർന്ന ഝാർഖണ്ഡ്‌ മുക്തി മോർച്ച നേതാവാണ് ഷിബു സോറൻ.(ജനനം:1944 ജനുവരി 11 - മരണം 04 ഓഗസ്റ്റ് 2025)[1] എട്ട് തവണ ലോക്‌സഭാംഗമായ ഷിബു സോറൻ മൂന്ന് തവണ വീതം കേന്ദ്ര കൽക്കരി വകുപ്പ് മന്ത്രിയായും ഝാർഖണ്ഡ്‌ മുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ഝാർഖണ്ഡ്‌ മുക്തി മോർച്ചയുടെ സംസ്ഥാന അദ്ധ്യക്ഷനും മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയുമായിരുന്നു. കുറച്ചുകാലം കേന്ദ്ര കൽക്കരി വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട ഝാർഖണ്ഡിലെ ആദ്യ മുഖ്യമന്ത്രിയാണ്.[2][3][4]

വസ്തുതകൾ ഷിബു സോറൻ, രാജ്യസഭാംഗം ...
Remove ads

ജീവിതരേഖ

അവിഭക്ത ബീഹാറിലെ രാംഗഢ് ജില്ലയിലെ ഒരു സന്താൾ ആദിവാസി കുടുംബത്തിൽ ശോബരൻ സോറൻ്റെയും സോനാമുനിയുടേയും മകനായി 1944 ജനുവരി 11ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തിലിറങ്ങി.

1962-ൽ പതിനെട്ടാമത്തെ വയസിൽ സന്താൾ നവയുക്ത് സംഘ് എന്ന പ്രസ്ഥാനം രൂപീകരിച്ചു. തീവ്ര ഇടതുപക്ഷ നയങ്ങൾ പിന്തുടർന്ന ഈ സംഘടന നെൽ കൃഷി നടത്തുന്നവരുടെ ഭൂമി ബലമായി പിടിച്ചെടുക്കുകയും ആദിവാസികൾ അല്ലാത്തവരെ നാട്ടിൽ നിന്ന് പുറത്താക്കുക എന്ന മുദ്രാവാക്യം ഉയർത്തി പ്രക്ഷോഭം ആരംഭിച്ചതിനെ തുടർന്നുണ്ടായ കലാപത്തിൽ പത്തോളം പേർ കൊല്ലപ്പെട്ടു.

ഇതിനെല്ലാം സംഘടനപരമായി നേതൃത്വം നൽകിയ ഷിബു സോറൻ 1972-ൽ ബീഹാറിൽ നിന്നും വിഭജിച്ച് മറ്റൊരു സംസ്ഥാനം വേണമെന്ന ആവശ്യം ഉയർത്തി ജാർഖണ്ഡ് മുക്തി മോർച്ച എന്ന പുതിയൊരു പാർട്ടി രൂപികരിച്ചു.

1977-ൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയ ഷിബു സോറൻ ആ വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ ധുംക മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് എട്ട് തവണ ലോക്സഭാംഗമായും മൂന്ന് തവണ വീതം ജാർഖണ്ഡ് മുഖ്യമന്ത്രിയായും കേന്ദ്ര കൽക്കരി വകുപ്പ് മന്ത്രിയായും ദേശീയ രാഷ്ട്രീയത്തിൽ ഉയർന്ന് നിന്ന ഷിബു സോറൻ തുടർച്ചയായി ഉയർന്ന വന്ന രാഷ്ട്രീയ കൊലപാതക കേസുകളിൽ പെട്ട് രാഷ്ട്രീയ അസ്തമനം നേരിട്ടു.

മൂന്ന് തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായെങ്കിലും ആറ് മാസത്തിൽ കൂടുതൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നില്ല. കൊലപാതക കേസുകളിൽ വിചാരണ നേരിട്ട ശേഷം വിധി വന്നതിനെ തുടർന്ന് മൂന്ന് തവണയും മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.[5]

പേഴ്സണൽ സെക്രട്ടറിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിൽ വിചാരണയും വിധിയും നടന്നതിൻ്റെ പശ്ചാത്തലത്തിൽ ഒന്നാം പ്രതിയായതിനെ തുടർന്ന് 2004 മുതൽ 2006 വരെ കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്ന് മൂന്ന് തവണയും രാജി വെയ്ക്കേണ്ടി വന്നു.[6]

പ്രധാന പദവികളിൽ

  • 2020-2025 : രാജ്യസഭാംഗം
  • 2019 : ധുംക മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു
  • 2014 : ലോക്സഭാംഗം, ധുംക
  • 2009-2010, 2008-2009, 2005 : ജാർഖണ്ഡ് മുഖ്യമന്ത്രി
  • 2009-2010 : നിയമസഭാംഗം, ജൻതാര
  • 2009 : ലോക്സഭാംഗം, ധുംക
  • 2006, 2004-2005, 2004 : കേന്ദ്ര കൽക്കരി വകുപ്പ് മന്ത്രി
  • 2004 : ലോക്സഭാംഗം, ധുംക
  • 2002 : ലോക്സഭാംഗം, ധുംക ഉപ-തിരഞ്ഞെടുപ്പ്
  • 1996 : ലോക്സഭാംഗം, ധുംക
  • 1991 : ലോക്സഭാംഗം, ധുംക
  • 1989 : ലോക്സഭാംഗം, ധുംക
  • 1980 : ലോക്സഭാംഗം, ധുംക[7]
Remove ads

മരണം

വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരവെ 2025 ഓഗസ്റ്റ് 4ന് അന്തരിച്ചു.[8]

സ്വകാര്യ ജീവിതം

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads