ഒരു ദ്വിതീയനിറം. നീലനിറവും പച്ചനിറവും ചേർന്നുണ്ടാകുന്നു. പച്ചയ്ക്കും നീലയ്ക്കും ഇടയിലുള്ള നിറങ്ങളെ സയൻ എന്നു വിളിച്ചിരുന്നു. ദൃശ്യപ്രകാശത്തിൽ ഒരു പ്രത്യേക തരംഗദൈർഘ്യം കൊണ്ട് സയനെ സൂചിപ്പിക്കാനാവില്ല. എങ്കിലും 490നാനോമീറ്ററിനും 520നാനോമീറ്ററിനും ഇടയിലുള്ള തരംഗദൈർഘ്യം വരുന്ന പ്രകാശത്തിന്റെ നിറം മുഴുവൻ സയൻ എന്നുവിളിക്കുന്നു. അച്ചടിമേഖലയിലെ ഒരു പ്രാഥമികചായമാണ് സയൻ. സയൻ, മജന്ത, മഞ്ഞ എന്നീ നിറങ്ങൾ ഉപയോഗിച്ചാണ് അച്ചടിയിൽ മറ്റു നിറങ്ങൾ നിർമ്മിക്കുന്നത്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads