മജന്ത

From Wikipedia, the free encyclopedia

മജന്ത
Remove ads

ചുവപ്പും നീലയും ഇടകലർന്ന നിറമാണ് മജന്ത (/məˈɛntə/)[1] ഇത് നീലലോഹിത വർണ്ണം, ധൂമ്രവർണ്ണം എന്നീ പേരുകളിലും അറിയപ്പെടുന്നു.[2] ചുവപ്പ്, നീല നിറങ്ങളെ തുല്യ അളവിൽ സംയോജിപ്പിച്ചാണ് കമ്പ്യൂട്ടർ സ്ക്രീനിൽ മജന്ത നിറം സൃഷ്ടിക്കുന്നത്.[3] RGB കളർ മോഡൽ, സബ്സ്ട്രാക്ടീവ് കളർ മോഡൽ എന്നിവയിലും വർണ്ണ പമ്പരങ്ങളിലും ചുവപ്പ്, നീല നിറങ്ങൾക്കു മധ്യേയാണ് മജന്ത സ്ഥിതിചെയ്യുന്നത്. പച്ച നിറത്തിന്റെ പൂരകവർണ്ണമാണ് മജന്ത. ഇങ്ക്ജെറ്റ് പ്രിന്ററിലും കളർ പ്രിന്റിങ്ങിലും മഞ്ഞ, കറുപ്പ്, സയാൻ നിറങ്ങളോടോപ്പം മജന്ത നിറത്തിലുള്ള മഷി ഉപയോഗിക്കുന്നു. പ്രിന്റിങ് മേഖലയിൽ 'പ്രിന്റേഴ്സ് മജന്ത' എന്ന പേരിലാണ് ഈ നിറം അറിയപ്പെടുന്നത്.

വസ്തുതകൾ മജന്ത, Hex triplet ...

1859-ൽ ഫ്രഞ്ച് രസതന്ത്രജ്ഞനായ ഫ്രാൻക്വസ്-ഇമ്മാനുവൽ വെർഗ്വിൻ ഒരു അനിലിൻ ചായം കണ്ടെത്തുകയും അതിനു 'fuchsine' എന്ന പേരു നൽകുകയും ചെയ്തു. 1859 ജൂൺ 4-ന് ഇറ്റാലിയൻ നഗരമായ മജന്തയിൽ നടന്ന യുദ്ധത്തിൽ ഫ്രാൻസും ഇറ്റലിയും ഓസ്ട്രിയയെ പരാജയപ്പെടുത്തിയതിന്റെ സ്മരണ നിലനിർത്തുന്നതിനായി, വെർഗ്വിൻ കണ്ടെത്തിയ ചായത്തിനു 'മജന്ത' എന്ന പേരു നൽകുകയായിരുന്നു.[4] മജന്തയോടു സാദൃശ്യമുള്ള റോസിൻ (roseine) എന്ന നിറം 1860-ൽ ചേമ്പേഴ്സ് നിക്കോൾസൺ, ജോർജ്ജ് മൗൾ എന്നീ ബ്രീട്ടീഷ് ശാസ്ത്രജ്ഞർ കണ്ടെത്തി.

Remove ads

പ്രകാശപഠനത്തിൽ

ദൃശ്യപ്രകാശത്തിലെ ഘടകവർണ്ണങ്ങളിൽ മജന്ത നിറം ഇല്ലാത്തതിനാൽ ഇതിനെ ഒരു എക്സ്ട്രാ സ്പെക്ടറൽ നിറമായി കണക്കാക്കുന്നു. ചുവപ്പ് പ്രകാശവും വയലറ്റ്/നീല പ്രകാശവും കൂടിച്ചേരുമ്പോഴാണ് മജന്ത നിറം ദൃശ്യമാകുന്നത്.[5] ടെലിവിഷനിലും കമ്പ്യൂട്ടർ സ്ക്രീനിലും വിവിധ നിറങ്ങൾ ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന പ്രാഥമിക വർണ്ണങ്ങളാണ് ചുവപ്പ്, പച്ച, നീല തുടങ്ങിയവ. ഇവിടെ മജന്ത നിറം ലഭിക്കുന്നതിനായി ചുവപ്പ്, നീല നിറങ്ങളെ തുല്യ അളവിൽ സംയോജിപ്പിക്കുന്നു. അതിനാൽ പച്ചനിറത്തിന്റെ പൂരകവർണ്ണമാണ് മജന്ത. അതായത് പച്ചയും മജന്തയും കൂടിച്ചേർന്നാൽ ധവളപ്രകാശം ലഭിക്കുന്നു.

അച്ചടിരംഗത്ത് ഉപയോഗിക്കുന്ന പ്രാഥമിക ചായങ്ങളിലൊന്നാണ് മജന്ത. മഞ്ഞ, മജന്ത, സിയാൻ എന്നിവയാണ് പ്രിന്റിംഗ് രംഗത്തെ പ്രാഥമിക ചായങ്ങൾ എന്നറിയപ്പെടുന്നത്. ഇവ പ്രത്യേകരീതിയിൽ സംയോജിപ്പിച്ചുകൊണ്ട് മറ്റു നിറങ്ങൾ രൂപപ്പെടുത്താവുന്നതാണ്. ഒരു കടലാസിൽ മജന്ത, മഞ്ഞ, സയാൻ എന്നീ ചായങ്ങൾ ഒന്നിനുമുകളിൽ ഒന്നായി പ്രിന്റ് ചെയ്താൽ കറുപ്പ് നിറം ലഭിക്കുന്നു. ഇവിടെയും പച്ചനിറത്തിന്റെ പൂരകവർണ്ണമാണ് മജന്ത. അതായത് പച്ച, മജന്ത ചായങ്ങൾ കൂടിച്ചേർന്നാൽ ഇരുണ്ട നിറം അഥവാ കറുപ്പുനിറം ലഭിക്കുന്നു. അച്ചടിരംഗത്ത് ഉപയോഗിക്കുന്ന മജന്ത നിറത്തെ പ്രോസസ് മജന്റ എന്നും വിളിക്കാറുണ്ട്. ഇത് കമ്പ്യൂട്ടർ സ്ക്രീനിൽ കാണുന്ന മജന്റ നിറത്തെക്കാൾ ഇരുണ്ടതാണ്.[6]

മുൻസെൽ വർണ്ണ വ്യവസ്ഥയിൽ മജന്തയെ 'റെഡ്-പർപ്പിൾ' (red–purple) എന്നാണ് വിളിക്കുന്നത്.

പ്രകാശത്തിലെ നിറങ്ങളുടെ സ്പെക്ട്രത്തെ ഒരു വർണ്ണ പമ്പരമാക്കുകയാണെങ്കിൽ ചുവപ്പിനും വയലറ്റിനും ഇടയിലാണ് മജന്തയുടെ സ്ഥാനം. പ്രകാശ വർണ്ണരാജിയുടെ രണ്ടറ്റങ്ങളിലുമായി സ്ഥിതിചെയ്യുന്ന നിറങ്ങളാണ് ചുവപ്പും വയലറ്റും. ഇവയുടെ തരംഗദൈർഘ്യവും വളരെയേറെ വ്യത്യാസപ്പെട്ടിരിക്കുന്നു. ചുവപ്പ്, വയലറ്റ് പ്രകാശങ്ങളെ ഒരെ അളവിൽ കൂട്ടിച്ചേർക്കുമ്പോൾ മജന്റ നിറം ലഭിക്കുന്നു. പ്രകാശവർണ്ണരാജിയിൽ ഈ നിറം സ്വതേ കാണപ്പെടുന്നില്ല.

Remove ads

ഫ്യൂഷിയയും മജന്തയും

ഒപ്റ്റിക്സിൽ ഫ്യൂഷിയ (fuchsia) എന്ന നിറവും മജന്റയും ഒന്നു തന്നെയാണ്. വെബ് നിറങ്ങളിലും ഇവ രണ്ടും ഒരേ നിറങ്ങളാണ്. ചുവപ്പ്, നീല നിറങ്ങളെ ഒരേ അളവിൽ കലർത്തിയാണ് ഇവ നിർമ്മിക്കുന്നത്. പക്ഷേ അച്ചടിരംഗത്ത് ചില വ്യത്യാസങ്ങളുണ്ട്. ഫ്യൂഷിയയുടെ ഫ്രഞ്ച് പതിപ്പിന് അമേരിക്കൻ പതിപ്പിനേക്കാൾ ചുവപ്പു കൂടുതലാണ്. ഫ്യൂഷിയ പുഷ്പ്പങ്ങൾക്കും ഇത്തരം വർണ്ണവ്യത്യാസങ്ങളുണ്ട്.

ചിത്രശാല

ചരിത്രം

ഫ്യൂഷീനും മജന്റ ചായവും (1859)

Thumb
An 1864 map showing the Duchy of Bouillon in magenta

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയിൽ വ്യാവസായിക രസതന്ത്രത്തിലുണ്ടായ വൻ കുതിച്ചുചാട്ടമാണ് മജന്തയുടെ കണ്ടുപിടിത്തത്തിലേക്കു നയിച്ചത്. 1856-ൽ വില്യം പെർക്കിൻ ആദ്യത്തെ കൃത്രിമ ചായം നിർമ്മിച്ചു. ഇതിന്റെ വിജയം യൂറോപ്പിലെ രസതന്ത്രജ്ഞരെ പുതിയ ചായങ്ങൾ വികസിപ്പിക്കുവാൻ പ്രേരിപ്പിച്ചു.[4]

ഫ്രഞ്ച് രസതന്ത്രജ്ഞനായ ഫ്രാങ്കോയിസ്-ഇമ്മാനുവെൽ വെർഗ്വിൻ 1859-ൽ ഒരു അനലിൻ ചായം ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അനിലിനും കാർബൺ ടെട്രാ ക്ലോറൈഡും തമ്മിൽ കലർത്തിയപ്പോൾ ചുവപ്പും നീലയും ഇടകലർന്ന ഒരു ചായം രൂപപ്പെട്ടു. അദ്ദേഹം അതിനു 'ഫ്യൂഷിൻ' (fuchsine) എന്ന പേരുനൽകി. ഫ്യൂഷിയ പുഷ്പ്പങ്ങളുടെ നിറമായതിനാലാണ് അത്തരമൊരു പേര് തിരഞ്ഞെടുത്തത്. അതേവർഷം തന്നെ ചേമ്പേഴ്സ് നിക്കോൾസൺ, ജോർജ് മൗൾ എന്നീ ബ്രിട്ടീഷ് ശാസ്ത്രജ്ഞർ നീലലോഹിത വർണ്ണമുള്ള റോസിൻ എന്ന ചായം കണ്ടെത്തി. 1860-ൽ മജന്റ യുദ്ധത്തിന്റെ സ്മരണാർത്ഥം ഈ ചായത്തിനു 'മജന്റ' എന്ന പേരു നൽകി.[4][7] ഭക്ഷണ പദാർത്ഥങ്ങളിൽ മജന്ത നിറം ലഭിക്കുന്നതിനായി ലിഥോൾ റൂബിൻ ബി.കെ. ഉപയോഗിക്കുന്നു.

പ്രോസസ് മജന്ത (പിഗ്മെന്റ് മജന്ത; പ്രിന്റേഴ്സ് മജന്ത) (1890-കൾ)

വസ്തുതകൾ Process magenta (subtractive primary, sRGB approximation), Hex triplet ...

അച്ചടി രംഗത്ത് ഉപയോഗിക്കുന്ന മജന്തയെ പ്രോസസ് മജന്ത, പിഗ്മെന്റ് മജന്ത, പ്രിന്റേഴ്സ് മജന്ത എന്നൊക്കെ വിളിക്കുന്നു. അച്ചടിരംഗത്തെ മൂന്ന് അടിസ്ഥാന ചായങ്ങളിലൊന്നാണ് മജന്ത. (മഞ്ഞ, സയാൻ എന്നിവയാണ് മറ്റുള്ളവ)

വെബ് നിറങ്ങളും ഫ്യൂഷിയയും

വസ്തുതകൾ Magenta (Fuchsia), Hex triplet ...

വെബ് നിറങ്ങളിലെ മജന്ത വലതുവശത്തു നൽകിയിരിക്കുന്നു. പ്രകാശത്തിന്റ മൂന്ന് ദ്വിതീയ വർണ്ണങ്ങളിലൊന്നാണ് മജന്റ.

Magenta (fuchsia)

X11 കളർ നെയിംസിൽ ഈ നിറം മജന്ത എന്നും HTML ഭാഷയിൽ ഫ്യൂഷിയ എന്നും അറിയപ്പെടുന്നു. രണ്ടും ഒരേ നിറങ്ങൾ തന്നെയാണ്. വെബ് നിറമായ മജന്തയെ ചിലപ്പോഴൊക്കെ ഇലക്ട്രിക് മജന്ത എന്നും ഇലക്ട്രോണിക് മജന്ത എന്നും വിളിക്കാറുണ്ട്. മജന്ത എന്ന പേരിൽ അച്ചടിയിലും വെബ് പേജുകളിലും ഉപയോഗിക്കപ്പെടുന്ന നിറങ്ങ൮ക്കു ചില വ്യത്യാസങ്ങളുണ്ട്. വെബ് പേജുകളിൽ ഉപയോഗിക്കുന്ന മജന്തയ്ക്ക് അച്ചടിയിലുപയോഗിക്കുന്ന മജന്തയെക്കാൾ തെളിച്ചം കൂടുതലാണ്. കമ്പ്യൂട്ടർ സ്ക്രീനിലുള്ള നിറത്തെ അതേപടി കടലാസിലേക്കു പതിപ്പിക്കുവാൻ കഴിയാറില്ല. വർണ്ണ പെൻസിലുകളിലും ക്രയോൺസിലും ഉപയോഗിക്കുന്നത് അച്ചടിയിലുള്ള മജന്തയാണ്.

Remove ads

ശാസ്ത്രത്തിലും സംസ്കാരത്തിലും

കലയിൽ

  • മജന്ത നിറം അവതരിപ്പിക്കപ്പെട്ട കാലത്തുതന്നെ അതിനെ ചിത്രകലയിലും മറ്റും ഉപയോഗിക്കുവാൻ തുടങ്ങിയിരുന്നു. പോൾ ഗോഗിന്റെ മേരി ലഗഡു (1890) എന്ന പെയിന്റിംഗിൽ മജന്ത ഉപയോഗിച്ചിട്ടുണ്ട്.
  • ഹെൻറി മാറ്റിസിനെപ്പോലുള്ളവർ ആശയാവതരണത്തിനായി മജന്ത ഉപയോഗിച്ചിരുന്നു.
  • 1960-കളിൽ ഫ്രൂറസെന്റ് മജന്ത പെയിന്റിംഗും പ്രചാരത്തിൽ വന്നു.

ജ്യോതിശാസ്ത്രരംഗത്ത്

  • ടി ബ്രൗൺ കുള്ളൻ നക്ഷത്രങ്ങൾക്കു മജന്ത നിറമാണെന്നു ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം നക്ഷത്രങ്ങളിലെ താപനില വളരെ കുറവാണ്.[8][9][10]

ജീവശാസ്ത്രരംഗത്ത്

സസ്യശാസ്ത്രരംഗത്ത്

ഉഷ്ണ മേഖലയിലും ഉപോഷ്ണമേഖലയിലും കാണപ്പെടുന്ന ചില പുഷ്പ്പങ്ങൾക്കു മജന്ത നിറമാണ്. പച്ചനിറത്തിന്റെ പൂരകവർണ്ണമായതിനാൽ ഹരിതസസ്യങ്ങളുടെ ഇടയിൽ നിൽക്കുന്ന മജന്ത പുഷ്പ്പങ്ങൾ മറ്റു ജീവികളുടെ ശ്രദ്ധയിൽപ്പെടുയും പരാഗണത്തിനു വഴുയൊരുക്കുകയും ചെയ്യുന്നു.

Remove ads

പതാകകൾ

പതാകകളിൽ മജന്ത നിറത്തിന്റെ ഉപയോഗം താരതമ്യേന കുറവാണ്. കാരണം മജന്ത നിറം പ്രചാരത്തിൽ വന്നത് വളരെ വൈകിയാണ്.

രാഷ്ട്രീയം

ആംസ്റ്റർഡാമിലുള്ള ആന്റി റാഷിസം ഫൗണ്ടേഷൻ വംശീയവിരുദ്ധതയ്ക്കെതിരെയുള്ള സൂചകമായി മജന്ത നിറം ഉപയോഗിക്കുന്നുണ്ട്.[11]

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads