സരാറ്റോഗ

From Wikipedia, the free encyclopedia

സരാറ്റോഗmap
Remove ads

സരാറ്റോഗ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, സാന്താ ക്ലാരാ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. സാന്താ ക്ലാര താഴ്വരയുടെ പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ നഗരം, സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയിൽ സാൻ ജോസ് നഗരത്തിനു നേരിട്ട് പടിഞ്ഞാറായിട്ടാണ് നിലനിൽക്കുന്നത്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 29,926 ആയിരുന്നു. സിലിക്കോണ് വാലിയുടെ പടിഞ്ഞാറേ വക്കിൽ സ്ഥിതിചെയ്യന്ന സരാറ്റോഗ, ഒരു ചെറു പട്ടണത്തിന്റ അനുഭവം പ്രദാനം ചെയ്യുന്നതോടൊപ്പം ഇവിടെയുള്ള വീഞ്ഞുത്പാദനകേന്ദ്രങ്ങൾ ഹൈ-എൻഡ് റെസ്റ്റോറന്റുകൾ എന്നിവയുടെ പേരിലും ഈ നഗരം അറിയപ്പെടുന്നു. വില്ല മൊണ്ടാൽവോ, ഹാക്കോൺ ഗാർഡൻസ്, മൌണ്ടൻ വൈനരി എന്നിവ ഈ നഗരത്തിലെ പ്രധാന ആകർഷണങ്ങളിൽ ഉൾപ്പെടുന്നു.

വസ്തുതകൾ സരാറ്റോഗ നഗരം, Country ...

2016 ലെ ‘കോൾഡ്വെൽ ബാങ്കർ ഹോം ലിസ്റ്റിംഗ് റിപ്പോർട്ട്’ സരാറ്റോഗ നഗരത്തെ അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ചെലവേറിയ ഭവന വിപണിയായി പട്ടികയിലുൾപ്പെടുത്തി. 2010 ൽ ബ്ലൂംബെർഗ് ബിസിനസ് വീക്ക് ഈ നഗരത്തെ കാലിഫോർണിയയിലെ ഏറ്റവും ചെലവേറിയ പ്രാന്തനഗരപ്രദേശമെന്നു വിശേഷിപ്പിച്ചു. CNN Money റിപ്പോർട്ടു ചെയ്തതു പ്രകാരം 70.42 ശതമാനം സാരറ്റോഗ കുടുംബങ്ങൾക്കും 100,000 ഡോളറിൽ കൂടുതൽ വരുമാനമുണ്ട്. അമേരിക്കയിലെ ഏറ്റവും മികച്ച 20 വിദ്യാസമ്പന്ന ചെറുനഗരങ്ങളിലൊന്നായി 2009 ൽ സരാറ്റോഗ നഗരം ഫോർബ്സ് പട്ടികയിൽ ഇടം നേടിയിരുന്നു. 2018 ലെ “അമേരിക്കൻ കമ്യൂണിറ്റി സർവ്വേ’യിൽനിന്നു ലഭിച്ച വിവരങ്ങൾ അനുസരിച്ച് അമേരിക്കൻ ഐക്യനാടുകളിലെ എട്ടാം സ്ഥാനമുള്ള എറ്റവും സമ്പന്നമായ നഗരമാണ് സരാറ്റോഗ.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads