സാഗ്രെബ്

From Wikipedia, the free encyclopedia

സാഗ്രെബ്
Remove ads

ക്രൊയേഷ്യയുടെ തലസ്ഥാനവും അവിടുത്തെ ഏറ്റവും വലിയ നഗരവുമാണ് സാഗ്രെബ്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്താണ് സാഗ്രെബ് സ്ഥിതിചെയ്യുന്നത്. സാഗ്രെബ് എന്നാൽ മലഞ്ചെരുവിലെ നാട് എന്നർത്ഥം. ഈ നഗരത്തിന് ലോവർ സാഗ്രെബ് എന്നും അപ്പർ സാഗ്രെബ് എന്നും രണ്ടു ഭാഗങ്ങളുണ്ട്. ലോവർ സാഗ്രെബ് ആണ് വാണിജ്യകേന്ദ്രം. കാപ്റ്റോൾ, ഗ്രാഡെക് കുന്നുകൾക്കു മുകളിലാണ് അപ്പർ സാഗ്രെബ്. ഹംഗറിയുടെ രാജാവായ ബേല നാലാമൻ 13-ആം നൂറ്റാണ്ടിൽ വികസിപ്പിച്ച പട്ടണമാണ് ഗ്രാഡെക്. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ നടന്ന നിർമ്മാണപ്രവർത്തനങ്ങളെത്തുടർന്ന് ഇരു പട്ടണങ്ങളും തമ്മിലുള്ള വിടവ് നിവരുകയും അപ്പർ സാഗ്രെബ് എന്ന പൊതുനാമത്തിൽ അറിയപ്പെടുകയും ചെയ്തു. 16 മുതൽ 20-ആം നൂറ്റാണ്ടിന്റെ തുടക്കംവരെ അഗ്റാം എന്ന ഓസ്ട്രിയൻ ജർമ്മൻ നാമധേയത്തിലാണ് സാഗ്രെബ് അറിയപ്പെട്ടിരുന്നത്. 1557 മുതൽതന്നെ ഈ നഗരം ക്രൊയേഷ്യയുടെ തലസ്ഥാനമായിരുന്നു.

വസ്തുതകൾ Zagreb, Country ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads