സാന്താ ക്ലാര കൗണ്ടി
From Wikipedia, the free encyclopedia
Remove ads
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഒരു കൌണ്ടിയാണ് സാന്താ ക്ലാര കൗണ്ടി (ഔദ്യോഗിക പേര്: കൗണ്ടി ഓഫ് സാന്താ ക്ലാര). 2010 ലെ സെൻസസ് രേഖകൾ പ്രകാരം 1,781,642 ജനസംഖ്യയുള്ള ഇത്, കാലിഫോർണിയയിലെ ജനസംഖ്യയനുസരിച്ച് ആറാം സ്ഥാനമുള്ള കൗണ്ടിയാണ്.[3] കൗണ്ടി ആസ്ഥാനവും ഏറ്റവും വലിയ നഗരവുമായ സാൻ ജോസ്, അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനസംഖ്യയുള്ള പത്താമത്തെ നഗരവും കാലിഫോർണിയയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരവുമാണ്.
Remove ads
ഭൂമിശാസ്ത്രം
അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ കൗണ്ടിയുടെ ആകെ വിസ്തീർണ്ണം 1,304 ചതുരശ്ര മൈൽ (3,380 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 1,290 ചതുരശ്ര മൈൽ (3,300 ചതുരശ്ര കിലോമീറ്റർ) പ്രദേശം കര ഭൂമിയും ബാക്കി 14 ചതുരശ്ര മൈൽ (36 ചതുരശ്ര കിലോമീറ്റർ) അതായത് (1.1%) പ്രദേശം ജലം ഉൾപ്പെട്ടതുമാണ്.[4]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads