സാൻ മാറ്റെയോ കൗണ്ടി
From Wikipedia, the free encyclopedia
Remove ads
സാൻ മാറ്റെയോ കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു കൗണ്ടിയാണ്. 2010 ലെ സെൻസസ് പ്രകാരം കൗണ്ടിയിലെ ആകെ ജനസംഖ്യ 718,451 ആയിരുന്നു.[3] ഈ കൗണ്ടിയുടെ ആസ്ഥാനം റെഡ്‍വുഡ് നഗരമാണ്.[5]
Remove ads
ചരിത്രം
1850 ൽ കാലിഫോർണിയയ്ക്കു സംസ്ഥാനപദവി ലഭിച്ചതിനു ശേഷം രൂപീകരിക്കപ്പെട്ട കാലിഫോർണിയയിലെ 18 യഥാർത്ഥ കൌണ്ടികളിലൊന്നായിരുന്ന സാൻ ഫ്രാൻസിക്കോ കൌണ്ടി വിഭജിച്ച് 1856 ൽ രൂപീകരിച്ചതാണ് സാൻ മാറ്റെയോ കൌണ്ടി.
ഭൂമിശാസ്ത്രം
അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, ഈ കൗണ്ടിയുടെ ആകെ വിസ്തീർണ്ണം 741 ചതുരശ്ര മൈൽ (1,920 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 448 ചതുരശ്ര മൈൽ (1,160 ചതുരശ്ര കിലോമീറ്റർ) പ്രദേശം കര ഭൂമിയും ബാക്കി 293 ചതുരശ്ര മൈൽ (760 ചതുരശ്ര കിലോമീറ്റർ) പ്രദേശം (40%) ജലം ഉൾപ്പെട്ടതുമാണ്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads