സിക്കോൺ, നോർത്തേൺ ടെറിട്ടറി
From Wikipedia, the free encyclopedia
Remove ads
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ആലീസ് സ്പ്രിംഗ്സ് നഗരത്തിന്റെ വ്യാവസായിക പ്രാന്തപ്രദേശമാണ് സിക്കോൺ. ഇവിടുത്തെ ജനസംഖ്യ 255 ആണ്. സ്റ്റുവർട്ട് ഹൈവേയുടെ തൊട്ടടുത്താണ് സിക്കോൺ സ്ഥിതിചെയ്യുന്നത്. സിക്കോണിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് വളരെ കുറച്ച് വീടുകളുണ്ട്. എന്നാൽ ഈ പ്രദേശത്ത് കൂടുതലും വ്യവസായങ്ങളാണ്. 2.067 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ടെറിട്ടറിയുടെ തലസ്ഥാനമായ ഡാർവിനിൽ നിന്ന് ഏകദേശം 1289 കിലോമീറ്റർ അകലെയാണ് സിക്കോൺ സ്ഥിതിചെയ്യുന്നത്.[2] ഓസ്‌ട്രേലിയൻ സെൻട്രൽ സ്റ്റാൻഡേർഡ് ടൈം സോണിനുള്ളിലാണ് സിക്കോൺ.
Remove ads
ചരിത്രം
മധ്യ ഓസ്‌ട്രേലിയയിലെ ആദ്യകാല ഇറ്റാലിയൻ പയനിയർമാരായിരുന്ന പാസ്ക്വെയ്ൽ "പാറ്റ്സി" (1888-1993), അന്റോണിയ (1891-1979) സിക്കോൺ (pronounced Chic-own) എന്നിവരുടെ പേരിലാണ്. ഇറ്റലിയിലെ കാലാബ്രിയയിലെ സെറാറ്റയിലാണ് പാസ്ക്വെയ്‌ലും അന്റോണിയയും ജനിച്ചത്. 1926 ൽ ഓസ്ട്രേലിയയിലെത്തി. ആലീസ് സ്പ്രിംഗ്സിൽ സ്ഥിരതാമസമാക്കിയ അവർ ഈ പ്രദേശത്ത് നിരവധി ഖനികൾ സ്ഥാപിക്കുകയും സ്വർണ്ണവും മറ്റ് ലോഹങ്ങളും ഖനനം ചെയ്യുകയും ചെയ്തു.[3]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads