സെബുന്നീസ
From Wikipedia, the free encyclopedia
Remove ads
സെബ്-ഉ-നിസ ( പേർഷ്യൻ: زیب النساء مخفی)[1] (ജീവിതകാലം : 15 ഫെബ്രുവരി 1638 – 26 മെയ് 1702)[2] ഒരു മുഗൾ രാജകുമാരിയായിരുന്നു. മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബിൻറയും (3 November 1618 – 3 March 1707) അദ്ദേഹത്തിൻറ പട്ടമഹിഷിയായിരുന്ന ദിൽറാസ് ബാനു ബീഗത്തിൻറെയും മൂത്ത പുത്രിയായിരുന്നു സെബ്-ഉ-നിസ. ഒരു കവയിത്രികൂടിയായിരുന്ന അവർ "മഖ്‍ഫി" (مخفی, "Hidden One") എന്ന തൂലികാനാമത്തിൽ കവിതകളെഴുതിയിരുന്നു. ജീവിതത്തിലെ അവസാന 20 വർഷങ്ങൾ ദില്ലിയിലെ സലിംഗാർ കോട്ടയിൽ അവർ പിതാവിനാൽ തടവിലാക്കപ്പെട്ടിരുന്നു എന്നു പറയപ്പെടുന്നു. ഒരു കവയിത്രിയായി അറിയപ്പെട്ടിരുന്ന അവരുടെ രചനകൾ സമാഹരിച്ച് മരണാനന്തരമായി Diwan-i-Makhfi എന്ന പേരിൽ കവിതാസമാഹാരമാക്കിയിരുന്നു.[3]

Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads