സെറിറ്റോസ്
From Wikipedia, the free encyclopedia
Remove ads
സെറിറ്റോസ്, (സ്പാനിഷിൽ, ചെറിയ കുന്നുകൾ) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ലോസ്‍ ആഞ്ചലസ് കൌണ്ടിയിലുള്ള ഒരു സമ്പന്ന നഗരമാണ്. ഈ പ്രദേശത്തെ ഡയറി ഫാമുകളുടെ ആധിക്യത്താൽ ഈ നഗരം മുമ്പ് "ഡയറി വാലി" എന്നറിയപ്പെട്ടിരുന്നു. തെക്കുകിഴക്കൻ ലോസ് ആഞ്ചലസിലെ നിരവധി പ്രവേശനകവാട നഗരങ്ങളിലുൾപ്പെടുന്നതും ലോസ് ആഞ്ചലസ് കൌണ്ടിയുടെ നഗരപ്രാന്തത്തിലുളളതുമാണ് സെറിറ്റോസ്. 1956 ഏപ്രിൽ 24 നാണ് ഈ നഗരം സംയോജിപ്പിക്കപ്പെട്ടത്. 2010 ലെ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 49,041 ആയിരുന്നു. ഓഫീസ് ഓഫ് മാനേജ്‍മെൻറ് ആൻഡ് ബജറ്റിനാൽ രൂപീകരിക്കപ്പെട്ടതുപ്രകാരം ഇത് ലോസ് ഏഞ്ചൽസ്-ലോങ് ബീച്ച്-അനഹൈം, കാലിഫോർണിയ മെട്രോപ്പൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ്.
Remove ads
ചരിത്രം
സെറിറ്റോസിലെ യഥാർത്ഥ നിവാസികൾ തോൻഗ്വ (or "People of the Earth") വിഭാഗത്തിൽപ്പെട്ട അമേരിക്കൻ ഇന്ത്യൻ വംശജരായിരുന്നു. സമീപത്തായി റോമൻ കാത്തലിക് മിഷനായ "മിഷൻ സാൻ ഗബ്രിയേൽ അർക്കാൻഗൽ" സ്ഥാപിക്കപ്പെട്ടതിനുശേഷം സ്പെയിനിൽ നിന്നുള്ള കുടിയേറ്റക്കാർ താൻഗ്വ ജനങ്ങളുടെ പേര് ഗബ്രിയേലെനോസ് എന്നാക്കി മാറ്റി. "ഗബ്രിയേലെനോസ്" തെക്കൻ കാലിഫോർണിയ ഇന്ത്യക്കാരിലെ ഒരു പ്രബല വിഭാഗവും ഈ മേഖലയിലെ വളരെ അഭിവൃദ്ധി പ്രാപിച്ച ജനങ്ങളുമായിരുന്നു.[7] ഗബ്രിയേലെനോസ് പ്രദേശത്തുനിന്നകലെനിന്നു മൃഗങ്ങളെ വേട്ടയാടിയും ചെടികളിൽനിന്നും ഭക്ഷണം ശേഖരിക്കുകയും ഓക് വൃക്ഷത്തിന്റെ കായ് പൊടിച്ച് മുഖ്യാഹാരമായി ഉപയോഗിക്കുകയും ചെയ്തിരുന്നു.[8]
Remove ads
ഭൂമിശാസ്ത്രം
ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ ആകെ വിസ്തീർണ്ണം 8.9 ചതുരശ്ര മൈൽ ആണ് (23 കി.മീ2). അതിൽ 8.7 ചതുരശ്ര മൈൽ (23 കി.മീ2) കരുഭൂമിയും ബാക്കി 0.1 ചതുരശ്ര മൈൽ (0.26 കിമീ2) (1.48 ശതമാനം ഭാഗം) ജലവുമാണ്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads