സൌത്ത് സാൻ ഫ്രാൻസിസ്കോ
From Wikipedia, the free encyclopedia
Remove ads
സൌത്ത് സാൻ ഫ്രാൻസിസ്കോ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാൻ മാറ്റിയോ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഇത് സാൻ ഫ്രാൻസിസ്കോ ഉപദ്വീപിൽ, സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയിലാണ് നിലനിൽക്കുന്നത്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 63,632 ആയിരുന്നു.
Remove ads
ചരിത്രം
ഈ മേഖലയിലെ യൂറോപ്യൻ പര്യവേഷണത്തിനു മുൻപ്, വടക്കൻ സാൻ ഫ്രാൻസിസ്കോ ഉപദ്വീപിൽ ഒഹ്‍ലോൺ ജനങ്ങളിലെ ഒരു ഭാഷാ ഉപവിഭാഗമായ രാമായ്റ്റുഷ് ജനതയാണ് അധിവസിച്ചിരുന്നത്.
ഭൂമിശാസ്ത്രം
സൌത്ത് സാൻ ഫ്രാൻസിസ്കോ നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 37°39′22″N 122°25′32″W (37.655983, -122.425525) ആണ്.[9] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 30.2 ചതുരശ്ര മൈൽ (78 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 9.1 ചതുരശ്ര മൈൽ (24 ചതുരശ്ര കിലോമീറ്റർ) കര ഭൂമിയും ബാക്കി 21.0 ചതുരശ്ര മൈൽ (54 ചതുരശ്ര കിലോമീറ്റർ) പ്രദേശം അതായത് (69.69% ) ജലം ഉൾപ്പെട്ടതുമാണ്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads