സ്പേസ് എക്സ്

അമേരിക്കൻ സ്വകാര്യ ബഹിരാകാശ സംരംഭം. From Wikipedia, the free encyclopedia

സ്പേസ് എക്സ്map
Remove ads

അമേരിക്കയിലെ കാലിഫോർണിയ കേന്ദ്രീകരിച്ചു‌ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബഹിരാകാശ-സംരംഭമാണ് സ്പേസ് എക്സ് (സ്പേസ് എക്സ്പ്ലോറേഷൻ ടെക്നോളജീസ് കോർപ്പറേഷൻ). പെയ്പാലിന്റെയും ടെസ്‌ല മോട്ടോഴ്സിന്റെയും സ്ഥാപകനായ ഈലോൺ മസ്ക് ആണ് ഇതിന്റെ സി.ഇ.ഓ. ബഹിരാകാശ യാത്രയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്പേസ് എക്സിന്റെ ലക്ഷ്യം അതിന്റെ ചെലവു കുറക്കുക എന്നതും ചൊവ്വാ കുടിയേറ്റം സാധ്യമാക്കുക എന്നതുമാണ്. സ്പേസ് എക്സിന്റെ ഫാൽക്കൺ ശ്രേണിയിലുള്ള റോക്കറ്റുകൾ വിക്ഷേപണ്ത്തിനു ശേഷം തിരിച്ച് ലാന്ഡ് ചെയ്യുന്ന തരത്തിലുള്ളവയാണു്. അതേസമയം ഡ്രാഗൺ ശ്രേണി റോക്കറ്റുകൾ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് സാധനങ്ങൾ എത്തിക്കാൻ പ്രാപ്തമായവയാണ്.

വസ്തുതകൾ Type, വ്യവസായം ...

2008 -ൽ ദ്രവരൂപത്തിലുള്ള ഇന്ധനം ഉപയോഗിച്ച് ഒരു റോക്കറ്റിനെ ഭ്രമണപഥത്തിൽ എത്തിക്കുന്ന ആദ്യത്തെ സ്വകാര്യ കമ്പനി, 2010 -ൽ ഒരു ബഹിരാകാശവാഹനം വിക്ഷേപിക്കുകയും ഒരു തകരാറും കൂടാതെ തിരിച്ചു ഭൂമിയിൽ ഇറക്കുകയും ചെയ്ത ആദ്യ സ്വകാര്യ കമ്പനി എന്നീ നിലകളിൽ സ്‌പേസ് എക്സ് പ്രശസ്തിയർജിച്ചു. ഡിസംബർ 21, 2015 ന് സ്‌പേസ് എക്സ് വിക്ഷേപിച്ച ഒരു റോക്കറ്റിന്റെ ആദ്യഘട്ടം, വിക്ഷേപണം നടത്തിയ സ്ഥലത്ത് തന്നെ കേടുപാടൊന്നും കൂടാതെ കുത്തനെ തിരിച്ചിറക്കി. ഏപ്രിൽ 8, 2016 -ന് മറ്റൊരു പരീക്ഷണത്തിൽ ഇത്തരത്തിൽ വിക്ഷേപിച്ച ഒരു റോക്കറ്റിന്റെ ആദ്യഘട്ടം കടലിൽ നിർത്തിയിട്ട ഒരു ഡ്രോൺ പ്ലാറ്റ്ഫോമിൽ കുത്തനെ തിരികെയിറക്കാനും കമ്പനിക്ക് കഴിഞ്ഞു.

2006 -ൽ അന്താരാഷ്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് ആവശ്യമായ വസ്തുക്കൾ എത്തിച്ചുകൊടുക്കുന്നതിന് നാസ സ്‌പേസ് എക്സുമായി കരാറിൽ ഒപ്പുവച്ചു. ഇതിനെ തുടർന്ന് അവർ മെയ് 2015 വരെ ഉള്ള കാലഘട്ടത്തിൽ ബഹിരാകാശ കേന്ദ്രത്തിലേക്ക് ഇത്തരത്തിൽ ഉള്ള ആറ് പറക്കലുകൾ നടത്തി.

Remove ads

അവലംബം

കൂടുതൽ വായനയ്ക്ക്

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads