ഹമദാൻ

From Wikipedia, the free encyclopedia

ഹമദാൻmap
Remove ads

ഹമദാൻ[4] ഇറാനിലെ (pronounced [hæmedɒːn]) or Hamedan ( പേർഷ്യൻ: همدان, Hamedān) (Old Persian: Haŋgmetana, Ecbatana) ഹമദാൻ പ്രവിശ്യയുടെ തലസ്ഥാന നഗരമാണ്. 2019 ലെ കനേഷുമാരി പ്രകാരം ഈ നഗരത്തിൽ 230,775 കുടുംബങ്ങളിലായി 783,300 ആയിരുന്നു ജനസംഖ്യ.[5][6] ഹമദാൻ നഗരത്തിൽ താമസിക്കുന്ന ഭൂരിഭാഗം ആളുകളും വംശീമായി പേർഷ്യക്കാരായി തിരിച്ചറിയപ്പെടുന്നു.

വസ്തുതകൾ ഹമദാൻ همدان, Country ...

ഹമദാൻ ഇറാനിയൻ നഗരങ്ങളിൽ ഏറ്റവും പഴയ നഗരങ്ങളിലൊന്നാണെന്ന് കരുതപ്പെടുന്നു. ക്രി.മു. 1100-ൽ അസീറിയക്കാർ കൈവശപ്പെടുത്തിയിരിക്കാവുന്ന ഇത്; പുരാതന ഗ്രീക്ക് ചരിത്രകാരനായ ഹെറോഡൊട്ടസിൻറെ അഭിപ്രായത്തിൽ ബിസി 700-ൽ മെഡിയൻ രാജവംശത്തിൻറെ തലസ്ഥാനമായിരുന്നു. ഇറാന്റെ മധ്യ പടിഞ്ഞാറൻ ഭാഗത്ത് 3,574 മീറ്റർ ഉയരമുള്ള അൽവാന്ദ് പർവതത്തിന്റെ താഴ്‌വരയിലെ ഒരു ഹരിത പർവതപ്രദേശമാണിത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,850 മീറ്റർ ഉയരത്തിലാണ് നഗരം സ്ഥിതിചെയ്യുന്നത്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads