ഹവായിയൻ ഗാർഡൻസ്
From Wikipedia, the free encyclopedia
Remove ads
ഹവായിയൻ ഗാർഡൻസ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ ലോസ് ഏഞ്ചലസ് കൗണ്ടിയിലുള്ള ഒരു നഗരമാണ്. ഏകദേശം 1.0 ചതുരശ്ര മൈൽ മാത്രം വിസ്തൃതിയുള്ള ഇത് കൗണ്ടിയിലെ ഏറ്റവും ചെറിയ നഗരമാണ്. 1964 ഏപ്രിൽ 9 ന് ഈ നഗരം സംയോജിപ്പിക്കപ്പെട്ടു. 2000 ലെ സെൻസസ് പ്രകാരം 14,779 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് അനുസരിച്ച് 14,254 ആയി കുറഞ്ഞിരുന്നു.
Remove ads
ഭൂമിശാസ്ത്രം
ഹവായിയൻ ഗാർഡൻസ് സ്ഥിതിചെയ്യുന്ന അക്ഷാംശരേഖാംശങ്ങൾ 33°49′43″N 118°4′25″W (33.828565, -118.073646) ആണ്.[6] ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ നഗരങ്ങളായ ലോംഗ് ബീച്ച്,ലേക്ക് വുഡ്, ഓറഞ്ച് കൗണ്ടി നഗരമായ സൈപ്രസ് എന്നിവയാണ് ഈ നഗരത്തിന്റെ അതിർത്തികൾ.
അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 1.0 ചതുരശ്ര മൈൽ (2.6 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 0.01 ചതുരശ്ര മൈൽ (0.026 ചതുരശ്ര കിലോമീറ്റർ 2) ഭൂപ്രദേശം ജലഭാഗമാണ് (1.09%). പ്രാദേശിക വിസ്തീർണ്ണമനുസരിച്ച് ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഏറ്റവും ചെറിയ നഗരമാണ് ഹവായിയൻ ഗാർഡൻസ്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
