ഹാഫ് മൂൺ ബേ

സിറ്റി ഇൻ കാലിഫോർണിയ യുണൈറ്റഡ് സ്റ്റേറ്റ് From Wikipedia, the free encyclopedia

ഹാഫ് മൂൺ ബേmap
Remove ads

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാൻ മാറ്റെയോ കൗണ്ടിയിലെ ഒരു തീരദേശ നഗരമാണ് ഹാഫ് മൂൺ ബേ. 2010 ലെ സെൻസസ് കണക്കുകളനുസരിച്ച് ഈ നഗരത്തിലെ ആകെ ജനസംഖ്യ 11,324 ആയിരുന്നു. ഹാഫ് മൂൺ ബേയുടെ വടക്കൻ ഭാഗത്തിന് തൊട്ടടുത്തായി പില്ലർ പോയിന്റ് ഹാർബറും പ്രിൻസ്റ്റൺ-ബൈ-ദ-സീ എന്ന എകീകരിക്കപ്പെടാത്ത സമൂഹമാണ്. ഇതേ സെൻസസിൽ നഗര പ്രദേശത്തുമാത്രമായി 20,713 പേർ വസിക്കുന്നു.

വസ്തുതകൾ ഹാഫ് മൂൺ ബേ, കാലിഫോർണിയ HMB, Country ...
Remove ads

ചരിത്രം

ആരംഭകാലത്ത് ഹാഫ് മൂൺ ബേ ഒരു ഗ്രാമീണ കൃഷി മേഖലയായിരുന്നു. പ്രാഥമികമായി, 1776 ൽ രൂപീകരിക്കപ്പെട്ട 'മിഷൻ സാൻ ഫ്രാൻസിസ്കോ ഡി അസീസ്' അവരുടെ കന്നുകാലികൾ, കുതിരകൾ, കാളകൾ എന്നിവയെ മേയ്ക്കുവാൻ ഈ പ്രദേശം ഉപയോഗിച്ചിരുന്നു. മിഷൻറെ മതേതരവത്ക്കരണത്തിനുശേഷം, ടിബുർസിയോ വാസ്ക്വെസ് എന്നയാൾക്ക് 1839-ൽ റാഞ്ചോ കോറൽ ഡി ടിയേറ മെക്സിക്കൻ ലാൻറ് ഗ്രാൻറും കാൻഡെലാറിയോ മിറാമൊൻറെസ് എന്നയാൾക്ക് 1841 ൽ റാഞ്ചോ മിറാമോണ്ടെസും (പിന്നീട് റാഞ്ചോ സാൻ ബെനിറ്റോ എന്നറിയപ്പെട്ടു) അനുവദിക്കപ്പെട്ടു. 1840 കളിൽ സാൻ മാറ്റെയോ കൗണ്ടിയിലെ ആദ്യത്തെ പൂർണ്ണ നഗരമായി ഈ സമൂഹം വികസിച്ചുതുടങ്ങി. യഥാർത്ഥത്തിൽ സാൻ ബെനിറ്റോ എന്നറിയപ്പെട്ടിരുന്ന ഈ നഗരം "സ്പാനിഷ് ടൗൺ" എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും തീരദേശ കൃഷിയുടെ പ്രാധാന്യത്തോടൊപ്പം ഒരു വിജയകരമായ മത്സ്യബന്ധ വ്യവസായവും ഇവിടെ വികസിച്ചു. കാനഡ, ചൈന, ഇംഗ്ലീഷ്, ജർമൻ, ഐറിഷ്, മെക്സിക്കൻ, ഇറ്റാലിയൻ, സ്കോട്ടിഷ്, പോർച്ചുഗീസ്, പസഫിക് ദ്വീപ സമൂഹങ്ങളിൽനിന്നുള്ളവർ എന്നിങ്ങനെ വിവിധ ദേശീയതയിൽനിന്നുള്ളവരുടെ കുടിയേറ്റത്താൽ സ്പാനിഷ് ടൗൺ വംശീയമായി വൈവിധ്യമാർന്ന ഒരു സമൂഹമായി മാറി. സാൻ മറ്റെയോയുമായി ബന്ധിപ്പിച്ച് സ്ഥിരമായ സ്റ്റേജ് കോച്ച് സർവ്വീസുകൾ സ്ഥാപിക്കുകയും ഈ സ്റ്റേജ് കോച്ചുകൾ പുരിസ്സിമ, ലോബിറ്റോസ്, സാൻ ഗ്രിഗോറിയോ തുടങ്ങിയ സമൂഹങ്ങൾക്കും അതിൻറെ സേവനം നൽകുകയും ചെയ്തു. ലെവി ബ്രദേഴ്സ് ഹാഫ് മൂൺ ബേ നഗര കേന്ദ്രത്തിൽ ഒരു ഡിപ്പാർട്ട്മെന്റ് സ്റ്റോർ തുറന്നിരുന്നു. 1874 ൽ സ്പാനിഷ് ട്രൗൺ ഔദ്യോഗികമായി 'ഹാഫ് മൂൺ ബേ' എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads