Map Graph

അക്കരപ്പാടം

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ, ഉദയനാപുരം പഞ്ചായത്തിനു കീഴിൽ വരുന്ന ഒരു ഗ്രാമമാണ് അക്കരപ്പാടം. ഉദയാപുരം പഞ്ചായത്ത് 1ആം വാർഡും, 16 ആം വാർഡിന്റെ കുറെഭാഗവും(കിഴക്ക് ഭാഗം) അക്കരപ്പാടമാണ്. കേരളത്തിൽ നിന്നുള്ള ആദ്യ ന്യൂറോസർജൻ കെ. ബാഹുലേയൻ ജനിച്ചതിവിടെയാണ്. മൂവാറ്റുപുഴയാറ് ഇതുവഴിയാണൊഴുകുന്നത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കമാണ് ഇവിടുത്തെ ജനവിഭാഗം. കയർ നിർമ്മാണം, മത്സ്യബന്ധനം, മണൽ ഖനനം മുതലായവയാണ് ഇവിടുത്തുകാരുടെ പ്രധാന തൊഴിൽ.

Read article
പ്രമാണം:Temple_akkarappadom.JPG