Map Graph

ഇരിഞ്ഞാലക്കുട

കേരളത്തിലെ ഒരു പട്ടണം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് ഇരിഞ്ഞാലക്കുട. ഇരിങ്ങാലക്കുട എന്നും ഉപയോഗിച്ചു കാണുന്നു. മുകുന്ദപുരം താലൂക്കിന്റെ ആസ്ഥാനം ഇരിഞ്ഞാലക്കുടയാണ്. പ്രശസ്തമായ കൂടൽമാണിക്യം ക്ഷേത്രം ഇരിഞ്ഞാലക്കുടയിലാണ് സ്ഥിതിചെയ്യുന്നത്. ഭരതൻ ആണ് ഇവിടത്തെ പ്രതിഷ്ഠ, എങ്കിലും വൈഷ്ണവ സിദ്ധാന്തികൾ ഇത് ഒരു വിഷ്ണു ക്ഷേത്രമായി പരിഗണിക്കുകയും ചെയ്തു. കേരളത്തിൽ ഏതാണ്ട് മുന്നൂറുവർഷം മുൻപ് ജീവിച്ചിരുന്ന ഉണ്ണായി വാര്യർ ജനിച്ചത് ഇരിഞ്ഞാലക്കുടയിലാണ്. കഥകളിക്ക് അദ്ദേഹം വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഭാവനകളിൽ നളചരിതം ആട്ടക്കഥയും രാമായണത്തിലെയും മഹാഭാരതത്തിലെയും മറ്റ് ആട്ടക്കഥകളും ഉൾപ്പെടും. കൂടിയാട്ടം കലാകാരനും രാജ്യം പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി ആദരിക്കുകയും ചെയ്ത അമ്മന്നൂർ മാധവചാക്യാരുടെ ജന്മദേശവും ഇതാണ്. ഇന്ന് സാഹിത്യലോകത്ത് പ്രശസ്തനായ സച്ചിദാനന്ദനും സിനിമാ പിന്നണി ഗായകനായ പി. ജയചന്ദ്രനും സിനിമാ നടന്മാരായ ടോവിനോ തോമസ്, അനുപമ പരമേശ്വരൻ, ഇന്നസെന്റ്, ഇടവേള ബാബു എന്നിവരും ബാലസാഹിത്യകാരൻ കെ.വി. രാമനാഥനും ഈ നാടിന്റെ സംഭാവനകൾ ആണ്.

Read article