ഇളംകാട്
കോട്ടയം ജില്ലയിലെ ഗ്രാമംകേരളത്തിലെ കോട്ടയം ജില്ലയിലുള്ള ഒരു ഗ്രാമമാണ് ഇളംകാട്. കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഇത് വരുന്നത്. ജില്ലാ ആസ്ഥാനമായ കോട്ടയത്തിന് 48 കിലോമീറ്റർ കിഴക്കായി ഇത് സ്ഥിതി ചെയ്യുന്നത്. ഇളംകാട് ഗ്രാമത്തിന് ഏറ്റവുമടുത്തുള്ള പട്ടണം 14 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന മുണ്ടക്കയം ആണ്. ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റഷൻ കോട്ടയവും വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമാണ്. പ്രാദേശികമായി പുല്ലകയാർ എന്നറിയപ്പെടുന്ന മണിമലയാർ ഉത്ഭവിക്കുന്നത് അടുത്തുള്ള ഇളംകാട് മലനിരകളിൽ നിന്നാണ്.
Read article